മുസല്ല ടവറിന് പുതിയ രൂപം: ബർദുബൈയിൽ സെന്‍ട്രല്‍ മാള്‍ തുറന്ന് അൽ മദീന ഗ്രൂപ്
text_fieldsഅൽ മദീന ഗ്രൂപ്പിെൻറ ഏറ്റവും പുതിയ ഷോപ്പിങ് മാളായ സെൻട്രൽ മാളും ഹൈപ്പർ മാർക്കറ്റും ബർ ദുബൈ ബാങ്ക് സ്ട്രീറ്റിൽ അൽ ഫഹിദി മെട്രോ സ്‌റ്റേഷന് സമീപം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, മുഹമ്മദ് ഈസ മുഹമ്മദ് അൽ സംത്, അൽ മദീന ഗ്രൂപ്പ് മാനേജിങ്
ഡയറക്ടർ അബ്ദുല്ല പൊയിൽ എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്യുന്നു
ദുബൈ: മഹാമാരിയുടെ പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ പുതിയ ഷോപ്പിങ് മാൾ തുറന്ന് അൽമദീന ഗ്രൂപ്. ബര്‍ദുബൈ അല്‍ഫഹീദി മെട്രോ സ്‌റ്റേഷന് സമീപം സ്ഥിതിചെയ്യുന്ന മുസല്ല ടവര്‍ ഏറ്റെടുത്താണ് റീടെയില്‍ വിപണന രംഗത്തെ ബ്രാന്‍ഡായ അല്‍മദീന ഗ്രൂപ്പിെൻറ സെന്‍ട്രല്‍ മാള്‍ തുറന്നത്.
ഒന്നര ലക്ഷം ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന മാളില്‍ അതിവിപുലമായ രീതിയിലാണ് അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. അൽ ഫഹീദി മെട്രോ സ്റ്റേഷനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനും കഴിയും. അതിവിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാളിെൻറ ഉദ്‌ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, മുഹമ്മദ് ഈസ മുഹമ്മദ് അൽ സംത്, അൽ മദീന ഗ്രൂപ് മാനേജിങ് ഡയറക്ടർ അബ്ദുല്ല പൊയിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. ോകം മുഴുവന്‍ സമാനതകളില്ലാത്ത വെല്ലുവിളികള്‍ നേരിടുമ്പോഴും ആത്മവിശ്വാസത്തോടെ പുതിയ സംരംഭങ്ങളിലേക്ക് ചുവടുവെക്കാന്‍ അല്‍ മദീന ഗ്രൂപ്പിന് കരുത്തുപകരുന്നത് ഉപയോക്താക്കളും അഭ്യുദയ കാംക്ഷികളും നല്‍കുന്ന ആത്മാര്‍ഥമായ പിന്തുണയാണെന്ന് അല്‍മദീന ഗ്രൂപ് മാനേജ്‌മെൻറ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സെന്‍ട്രല്‍ മാള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി പ്രമോഷനുകളും ഓഫറുകളുമാണ് ഒരുക്കിയിട്ടുള്ളത്. വന്‍തോതിലുള്ള വിപുലീകരണ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് അല്‍മദീന ഗ്രൂപ്. നാലു പുതിയ ഷോപ്പിങ് മാളുകളടക്കം വമ്പന്‍ പദ്ധതികളാണ് ഒരുങ്ങുന്നത്. ജബല്‍ അലിയിലെ ക്രൗണ്‍ മാള്‍ രണ്ടു മാസത്തിനകം തുറക്കും. 65,000 ചതുരശ്ര അടി വിസ്താരത്തിലാണ് ക്രൗണ്‍ മാള്‍ സജ്ജീകരിക്കുന്നത്.
ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജബല്‍ അലി ഷോപ്പിങ് മാളിെൻറ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 1.25 ലക്ഷം ചതുരശ്ര അടി വിസ്താരത്തിലാണ് ഈ ഷോപ്പിങ് മാള്‍ പണികഴിപ്പിക്കുന്നത്. ഇവിടെ അമ്പതിനായിരത്തിലധികം സ്‌ക്വയര്‍ ഫീറ്റില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് സജ്ജീകരിച്ചിട്ടുണ്ട്. ജബല്‍ അലിയിലെ ഈ പ്രദേശത്തെ ഏറ്റവും വലിയ കമ്യൂണിറ്റി സെൻററുമായിരിക്കും ഇത്. 1.30 ലക്ഷം ചതുശ്ര അടിയിൽ ദുബൈ ഇന്‍വെസ്റ്റ്മെൻറ് പാര്‍ക്കിൽ പുതിയ മാളിെൻറ നിര്‍മാണം പുരോഗമിക്കുകയാണ്.ഇത് രണ്ടും മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാകും. അല്‍ ഖൂസിലെ അല്‍ ഖൈല്‍ ഹൈറ്റ്‌സിൽ നിർമിക്കുന്ന ഷോപ്പിങ് മാളിന് രണ്ട് ലക്ഷത്തിലധികം ചതുരശ്ര അടി വിസ്താരമുണ്ട്.2021 ഡിസംബറില്‍ ഇത് യാഥാര്‍ഥ്യമാകും. മിഡിലീസ്റ്റിലുടനീളം വ്യാപിച്ചുകിടക്കുന്ന നിരവധി വ്യാപാര സംരംഭങ്ങളാണ് അല്‍ മദീന ഗ്രൂപ്പിന് കീഴിലുളളതെന്നും മാനേജ്‌മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

