ഷാർജയിലെ മൂന്ന് മുനിസിപ്പാലിറ്റികൾക്ക് പുതിയ ലോഗോ
text_fieldsഷാർജ: എമിറേറ്റിലെ കൽബ, ഖോർഫക്കാൻ, ദിബ്ബ അൽ ഹിസ്ൻ എന്നീ മുനിസിപ്പാലിറ്റികളുടെ പുതിയ ലോഗോക്ക് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. ശൈഖ് സുൽത്താന്റെ റേഡിയോ, ടെലിവിഷൻ പരിപാടിയായ ‘ഡയറക്ട് ലൈനി’ലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നത്. മധ്യമേഖലയിലെ എല്ലാ പ്രദേശങ്ങളിലും പാർക്കുകൾ സ്ഥാപിക്കുന്നതിന് ഭൂമി അനുവദിക്കാനും പരിപാടിയിൽ അദ്ദേഹം നിർദേശം നൽകി. അതോടൊപ്പം ഖൽബയിലെ ഖലാ മോസ്കിന്റെ പേര് ഖോർ ഖൽബ മോസ്ക് എന്ന് മാറ്റുന്നതിനും അദ്ദേഹം അംഗീകാരം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
