Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുതുനിര സ്വാഗതാർഹം; ​...

പുതുനിര സ്വാഗതാർഹം; ​ ൈശലജ ടീച്ചറുടെ അഭാവം നിഴലിക്കും

text_fields
bookmark_border
പുതുനിര സ്വാഗതാർഹം; ​ ൈശലജ ടീച്ചറുടെ അഭാവം നിഴലിക്കും
cancel

ദുബൈ: പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചതിൽ പ്രവാസ ​േ​ലാകത്തിനും ചിലത്​ പറയാനുണ്ട്​. പുതുനിര സ്വാഗതാർഹമാണെന്നായിരുന്നു ന്യൂജൻ പ്രവാസികളിൽ ഭൂരിപക്ഷം പേരുടെയും അഭിപ്രായം. എന്നാൽ, ന്യൂജൻ പിള്ളേർക്കുപോലും കെ.കെ. ശൈലജക്ക്​ മന്ത്രിസ്​ഥാനം ലഭിക്കാതെ പോയതിൽ സങ്കടം. ഇനി മന്ത്രിക്കസേരയിൽ ​ആരാവും എന്ന ചർച്ചകളാണ്​. പ്രവാസികൾ ഉറ്റുനോക്കുന്നതാവ​ട്ടെ, അവിടെ തങ്ങളുടെ പ്രതിനിധിയായി പ്രവാസി മന്ത്രി ഉണ്ടാകുമോ എന്നും.

ഇടതുപക്ഷത്തിന്​ മാത്രമേ ഇങ്ങനെയൊരു പുതുനിരയെ അവതരിപ്പിക്കാൻ കഴിയൂവെന്ന്​ അബൂദബിയിലുള്ള തൊടുപുഴ സ്വദേശി സിയാദുൽ ഹഖ്​ പറയുന്നു. ശൈലജ ടീച്ചറെ ഒഴിവാക്കിയത്​ സങ്കടകരമ​ാണെങ്കിലും പാർട്ടിയുടെ തീരുമാനം തെറ്റാണെന്ന്​ പറയാൻ കഴിയില്ല. അഞ്ചു വർഷം മുമ്പ്​​ ശൈലജ ടീച്ചറും മന്ത്രിസഭയിലെ പുതുമുഖമായിരുന്നു. അതുപോലുള്ള പുതുമുഖങ്ങളാണ്​ പുതിയ മന്ത്രിസഭയിലും. എല്ലാവരും ഒന്നിനൊന്ന്​ മികച്ചവവർ​. സ്വന്തം ജില്ലക്കാരനായ മണിയാശാനെ ഒഴിവാക്കിയതിലും സിയാദിന്​ ദുഃഖം. യു.ഡി.എഫിൽ ആരാണ്​ പ്രതിപക്ഷ നേതാവെന്ന ചർച്ച നടക്കു​േമ്പാഴാണ്​ ഇടതുപക്ഷം മിക​ച്ച മന്ത്രിസഭയെ അവതരിപ്പിച്ചതെന്ന്​ ദുബൈ കിസൈസിൽ താമസിക്കുന്ന അരുൺ ചന്ദ്ര പിള്ള പറഞ്ഞു. യു.ഡി.എഫിന്​ ഭരണം ലഭിക്കാതിരുന്നത്​ നന്നായി എന്നതി​െൻറ തെളിവാണിത്​. ഭരണം കിട്ടിയിരുന്നെങ്കിൽ ആരാണ്​ മുഖ്യമന്ത്രി എന്ന തർക്കം ഉടൻ തീരില്ല. ഈ ദുർഘട സാഹചര്യത്തിലും ദിവസങ്ങൾക്കുള്ളിൽ തർക്കങ്ങൾക്കിടയില്ലാതെ മന്ത്രിമാരെ തീരുമാനിച്ചത്​ അഭിനന്ദനാർഹമാണെന്നാണ്​ അരുണിന്‍റെ അഭിപ്രായം.

ശൈലജ ടീച്ചർക്കി​ല്ലാത്ത നിരാശ മറ്റുള്ളവർക്കെന്തിനാണെന്ന്​ ഷാർജയിലെ ഈരാറ്റുപേട്ടക്കാരൻ മസൂദ്​ മജീദ്​ ചോദിക്കുന്നു. എന്തെങ്കിലും കുറ്റം കണ്ടെത്താൻ തിരയുന്നവരാണ്​ ​ൈശലജ ടീച്ചറുടെ പേര്​ ഉയർത്തുന്നത്​. ഏറ്റവും ഉചിതമായ കൈകളിൽ മാത്രമേ ആരോഗ്യ വകുപ്പ്​ പാർട്ടി ഏൽപിക്കൂ. കാത്തിരുന്ന്​ കാണ​ാമെന്നും തെറ്റുപറ്റിയാൽ തിരുത്താൻ മടികാണിക്കാത്ത പാർട്ടിയാണ്​ സി.പി.എം എന്നും മസൂദ്​ പറയുന്നു.

പുതിയ കാലത്ത്​ പ്രതീക്ഷ നൽകുന്ന മന്ത്രിസഭയാണെന്ന്​ അബൂദബി ലുലു ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന രാഹുൽ പറഞ്ഞു. വലിയ പരാതികളില്ലാതെ മന്ത്രിസഭ അവതരിപ്പിക്കുക എളുപ്പമല്ല. അത്​ ഇടതുപക്ഷത്തിന്​ മാത്രം കഴിയുന്ന കാര്യമാണെന്നും പുതിയ സർക്കാറിൽ ആത്​മവിശ്വാസമുണ്ടെന്നുമാണ്​ രാഹുലി​െൻറ അഭിപ്രായം.

സീനിയേഴ്​സിനെ വെട്ടിനിരത്തി ഏകാധിപതി ചമയാനുള്ള പിണറായിയുടെ നീക്കമാണ്​ മന്ത്രിസഭയിൽ പ്രകടമാകുന്നതെന്ന്​ കോൺഗ്രസ്​ അനുഭാവിയായ ഷാർജയിലെ മുഹമ്മദ്​ ഷനാസ്​ പറഞ്ഞു. തെരഞ്ഞെടുപ്പ്​ സമയത്ത്​ തോമസ്​ ഐസക്കിനെയും എം.എ. ബേബിയെയും ജയരാജനെയും വെട്ടി. ഇപ്പോൾ ആകെയുണ്ടായിരുന്ന ശൈലജ ടീച്ചറെയും പുറത്താക്കി.

ക്യാപ്​റ്റൻ ചമയാനുള്ള പിണറായിയുടെ നീക്കമാണ്​ ഇതിനു​ പിന്നിലെന്നാണ്​ ഷനാസി​െൻറ അഭിപ്രായം. 500 പേരെ അണിനിരത്തി സത്യപ്രതിജ്​ഞ ചടങ്ങ്​ നിർവഹിക്കുന്നതിനെതിരെയാണ്​ ദുബൈ ദേരയിൽ താമസിക്കുന്ന കക്കോടി സ്വദേശി പി. റോഷ​െൻറ രോഷം. വാക്കൊന്നും പ്രവൃത്തി വേറൊന്നും എന്ന ലൈനാണ്​ പുതിയ സർക്കാർ തുടക്കത്തിൽ തന്നെ സ്വീകരിക്കുന്നത്​.ഇതിന്​ പറയുന്ന ന്യായീകരണങ്ങൾ ബഹുരസമാണ്​. പ്രവാസികൾക്കായി പ്രത്യേക മന്ത്രിയെ വേണമെന്നും റോഷൻ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala cabinetNew cabinet kerala
News Summary - New line welcome; The absence of a physical teacher will be overshadowed
Next Story