Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാധ്യമപ്രവർത്തനം...

മാധ്യമപ്രവർത്തനം നിയന്ത്രിക്കാൻ പുതിയ നിയമ സംവിധാനം

text_fields
bookmark_border
മാധ്യമപ്രവർത്തനം നിയന്ത്രിക്കാൻ പുതിയ നിയമ സംവിധാനം
cancel
camera_alt

ദുബൈ മീഡിയ റെഗുലേറ്ററി ഓഫീസ് സി.ഇ.ഒ. റാശിദ് അൽ

മർറി മാധ്യമങ്ങളോട്​ സംസാരിക്കുന്നു

ദുബൈ: മാധ്യമപ്രവർത്തനം നിയന്ത്രിക്കാൻ ദുബൈയിൽ പുതിയ നിയമ സംവിധാനങ്ങൾ വരുന്നു. ദുബൈ മീഡിയ റെഗലുലേറ്ററി ഓഫീസ് എന്ന പുതിയ സംവിധാനത്തിന് കീഴിൽ മാധ്യമസ്ഥാപനങ്ങളെ പൂർണമായും നിയമവിധേയമാക്കാൻ നടപടികൾ ആരംഭിച്ചതായി റെഗുലേറ്ററി ഓഫീസ് സി.ഇ.ഒ. റാശിദ് അൽ മർറി പറഞ്ഞു.

ദുബൈ മീഡിയ ഓഫീസിന്‍റെയും ദുബൈ പ്രസ് ക്ലബിന്‍റെയും ആഭിമുഖ്യത്തിൽ പ്രതിസന്ധികാലത്തെ മാധ്യമ മാനേജ്മെന്‍റ്​ എന്ന പേരിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കവേയാണ് മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും പുതിയ നിയമ, നിയന്ത്രണ സംവിധാനങ്ങൾ വരുമെന്ന് അധികൃതർ അറിയിച്ചത്.

ദുബൈയിൽ മാധ്യമ പ്രവർത്തനം കൂടുതൽ പ്രഫഷണലാക്കാനും മാധ്യമ സ്ഥാപനങ്ങൾ ആരംഭിക്കുന്നത് കൂടുതൽ എളുപ്പമാക്കാനും പുതിയ സംവിധാനം ലക്ഷ്യമിടുന്നു. ദുബൈ മീഡിയ റെഗുലേറ്ററി ഓഫീസ് അതിന്‍റെ ആദ്യഘട്ട പ്രവർത്തനങ്ങളിലാണെന്നും സി.ഇ.ഒ പറഞ്ഞു.

ഔദ്യോഗികമായ സ്ഥിരീകരിക്കാത്ത വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന പൊതുജനങ്ങളും ജാഗ്രതപാലിക്കണം. ചില പോസ്റ്റുകൾ ക്രിമിനൽ കുറ്റമായി മാറാനും സാധ്യതയുണ്ടെന്ന് അധികൃതർ സി.ഇ.ഒ ചൂണ്ടിക്കാട്ടി.

ശിൽപശാലയിൽ സംഘർഷകാലത്ത് ദുബൈ ഗവൺമെന്‍റ്​ മീഡിയ ഓഫീസ് നടത്തിയ പ്രവർത്തനങ്ങൾ, കൈമാറിയ ആധികാരിക വിവരങ്ങൾ, വ്യാജ വാർത്തകൾക്കെതിരെ നടത്തിയ നടപടികൾ എന്നിവ സംബന്ധിച്ച് ദുബൈ ഗവൺമെന്‍റ്​ മീഡിയ ഓഫീസ് സ്ട്രാറ്റജിക് മീഡിയ റിലേഷൻസ് ഡയറക്ടർ ഹിന്ദ് ഫെക്രി സംസാരിച്ചു.

ഇന്ത്യൻ മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയുമായി സഹകരണം മെച്ചപ്പെടുത്താനും ബോധൽകരണം ശക്തമാക്കാനും കൂടുതൽ മാധ്യമപ്രവർത്തകർക്കായി ശിൽപശാലകൾ സംഘടിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalismregulategulf
News Summary - New legal framework to regulate journalism
Next Story