യു.പി.എഫ് യു.എ.ഇക്ക് പുതിയ നേതൃത്വം
text_fieldsസഖറിയ ഏബ്രഹാം (പ്രസിഡന്റ്), ഫിന്നി രാജു (സെക്രട്ടറി),
വിൽസൺ ബേബി (ട്രഷറർ)
ഷാർജ: യു.പി.എഫ് യു.എ.ഇയുടെ ഈ വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. ഷാർജ വർഷിപ് സെന്ററിൽ നടന്ന പൊതുയോഗത്തിലാണ് പുതിയ ഭരണസമിതി ചുമതലയേറ്റത്. പ്രസിഡന്റായി പാസ്റ്റർ സഖറിയ ഏബ്രഹാമിനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി പാസ്റ്റർ ജോർജുകുട്ടി കെ.വി സ്ഥാനമേറ്റു.
സെക്രട്ടറിയായി ബ്രദർ ഫിന്നി രാജുവും ജോയന്റ് സെക്രട്ടറിയായി തോമസ് മാത്യുവും ട്രഷററായി വിൽസൺ ബേബിയും ജോയന്റ് ട്രഷററായി ഫെബിൻ ജീസസും തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് ഈപ്പൻ ആണ് ജനറൽ കോഓഡിനേറ്റർ. ക്യാമ്പ് കോഓഡിനേറ്റർമാരായി പാസ്റ്റേഴ്സ് സാം അടൂർ, റെജി വർക്കി, ഡാനി മാത്യു എന്നിവർ നിയമിതരായി.
വിനോദ് ഏബ്രഹാം ആണ് മീഡിയ കോഓഡിനേറ്റർ, ജയ്സൻ ജോസഫ്, ജെയിംസ് ജോർജ് എന്നിവരെ ഓഡിറ്റർമാരായി തിരഞ്ഞെടുത്തു. രക്ഷാധികാരികളുടെ സ്ഥിര പദവികളിൽ ഡോ. കെ.ഒ. മാത്യു, ഡോ. വിൽസൺ ജോസഫ്, പാസ്റ്റർ ജേക്കബ് വർഗീസ് എന്നിവർ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

