പയസ്വിനി അബൂദബിക്ക് പുതിയ നേതൃത്വം
text_fieldsവിശ്വന്, അനൂപ്, വിനീത്
അബൂദബി: അബൂദബിയിലെ കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ പയസ്വിനി അബൂദബിയുടെ പുതിയ ഭാരവാഹികളെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തെരഞ്ഞെടുത്തു. യോഗം പയസ്വിനി രക്ഷാധികാരിയും അബൂദബി മലയാളി സമാജം ജനറല്‍ സെക്രട്ടറിയുമായ ടി.വി. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഉമേഷ് കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. രമേശ് ദേവരാഗം അനുശോചന പ്രമേയം അവതരിപ്പിച്ചു. 2024 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി രാധാകൃഷ്ണന് ചെര്‍ക്കളയും വരവുചെലവ് കണക്കുകള്‍ ട്രഷറര്‍ വിപിന്‍ രാജും അവതരിപ്പിച്ചു. ഇന്ത്യന്‍ പ്രോപ്പര്‍ട്ടി വിൽപനയില് എന്‍.ആര്.ഐകള്‍ക്കും റെസിഡന്‍സ് ഇന്ത്യന്‍സിനും നികുതി സമത്വം ആവശ്യപ്പെട്ട് മുന്‍ രക്ഷാധികാരി ജയകുമാര്‍ പെരിയ പ്രമേയം അവതരിപ്പിച്ചു.
വിശ്വന് ചുള്ളിക്കര പ്രസിഡന്റും അനൂപ് കാഞ്ഞങ്ങാട് സെക്രട്ടറിയും വിനീത് കോടോത്ത് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയുടെ പാനല്‍ രക്ഷാധികാരി വേണുഗോപാലന്‍ നമ്പ്യാര്‍ അവതരിപ്പിച്ചു. പുതിയ ഭാരവാഹികള്‍: വിശ്വന് പ്രസിഡന്റ്, അനൂപ് സെക്രട്ടറി, വിനീത് ട്രഷറര്‍, ടി.വി. സുരേഷ് കുമാര്‍, ജയകുമാര്‍ പെരിയ,വേണുഗോപാലന്‍ നമ്പ്യാര്‍ (രക്ഷാധികാരികൾ), ശ്രീകുമാര്‍ പടിഞ്ഞാറെക്കര, ജിഷ പ്രസാദ് (വൈസ് പ്രസിഡന്റുമാര്‍), പ്രദീഷ് പാണൂര്‍, വിഷ്ണു തൃക്കരിപ്പൂര്‍ (ജോയന്റ് സെക്രട്ടറിമാര്‍), സുദീപ് കണ്ണന് (ജോയന്റ് ട്രഷറര്‍),സുനില്‍ പാടി (ഓഡിറ്റര്‍), വാരിജാക്ഷന്‍ ഉളിയത്തടുക്ക (ഫിനാന്‍സ് കണ്‍വീനര്‍), സുധീഷ് ഇടയില്യം (ആര്‍ട്സ് കണ്‍വീനര്‍), ശ്രീനാഥ് മൊടഗ്രാമം (ജോയന്റ് കണ്‍വീനര്‍), വിപിന്‍ രാജ് (സ്പോര്‍ട്സ് കണ്‍വീനര്‍),സുജിത് വെള്ളിക്കോത്ത് (ജോയന്റ് കണ്‍വീനര്‍), ശ്രീജിത്ത് കുറ്റിക്കോല്‍ (രജിസ്ട്രേഷന് കണ്‍വീനര്‍), രാധാകൃഷ്ണന് ചെര്‍ക്കള (ജോയന്റ് കണ്‍വീനര്‍), ഉമേഷ് കാഞ്ഞങ്ങാട് (മീഡിയ കണ്‍വീനര്‍), ഷീത സുരേഷ് (കളിപ്പന്തല്‍ കണ്‍വീനര്‍), ആശ വിനോദ്(ജോയന്റ് കണ്‍വീനര്‍), രമേഷ് ദേവരാഗം (സാഹിത്യ വിഭാഗം കണ്‍വീനര്‍), സുനില്‍ ബാബു, ദീപ ജയകുമാര്‍,ഹരി മുല്ലച്ചേരി, ആനന്ദ് പെരിയ, ദിവ്യ മനോജ്, കൃപേഷ്, നിധീഷ് റാം, വിഭ ഹരീഷ് (എക്സിക്യൂട്ടിവ് അംഗങ്ങള്‍).ഹരിപ്രസാദ് കരിച്ചേരി, അനന്യ സുനില്‍ സംസാരിച്ചു.
കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ജനറല്‍ ബോഡിയുടെ ഭാഗമായി വിവിധ പരിപാടികളും അനില്‍ ബാനത്തിന്റെ നാടന്‍പാട്ടും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

