ഇന്ദിര ഗാന്ധി വീക്ഷണം ഫോറത്തിന് പുതിയ നേതൃത്വം
text_fieldsപി. ശ്രീരേഷ് (പ്രസിഡന്റ്), അനിൽകുമാർ കൈപ്പള്ളിൽ (ജനറൽ സെക്രട്ടറി), ശരത് ഗോപി (ട്രഷറർ)
ഷാർജ: ഇന്ദിര ഗാന്ധി വീക്ഷണം ഫോറം വാർഷിക ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കഴിഞ്ഞദിവസം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്നു. സംഘടനയുടെ പുതിയ ഭാരവാഹികളായി രക്ഷാധികാരി മാത്യുജോൺ, പ്രസിഡന്റ് ശ്രീരേഷ്, ജനറൽ സെക്രട്ടറി അനിൽകുമാർ കൈപ്പള്ളിൽ, ട്രഷറർ ശരത് ഗോപി, വൈസ് പ്രസിഡന്റുമാരായി മനോജ് മനാമ, ബിജു എസ്. പിള്ള, മധുസൂദനൻ, ജോ. സെക്രട്ടറിമാരായി സെൽവകുമാർ, വിനോദ് കുമാർ, അനീഷ്, അഖിൽ എസ്. കുമാർ, ജോ. ട്രഷറർ നിസാർ നസീർ, ആർട്സ് സെക്രട്ടറി പ്രവീൺ, ജോ. ആർട്സ് സെക്രട്ടറി മനു, ഓഡിറ്റർ ലിൻസ് എന്നിവരെ തെരഞ്ഞെടുത്തു. കരീം കരുനാഗപ്പള്ളി ചെയർമാനായി അഞ്ചു പേരടങ്ങുന്ന ഉപദേശകസമിതിയും 25 അംഗങ്ങൾ ഉൾപ്പെട്ട എക്സിക്യൂട്ടിവ് കമ്മിറ്റിയും തിരഞ്ഞെടുത്തു. പ്രവാസി സമൂഹത്തിന് സാംസ്കാരിക, സാമൂഹിക മേഖലകളിൽ ശക്തമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പുതിയ നേതൃത്വം പ്രതിജ്ഞബദ്ധമാണെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

