ദുബൈ ഹെൽത്ത് അതോറിറ്റിക്ക് പുതിയ നേതൃത്വം
text_fieldsദുബൈ ഹെൽത്ത് അതോറിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിക്കപ്പെട്ട ഡോ. അലവി അൽശൈഖ് അലിയും
ഡയറക്ടർ ജനറൽ അവാദ് സാഗിർ അൽ കെത്ബിയും
ദുബൈ: ദുബൈ ഹെൽത്ത് അതോറിറ്റിയുടെ (ഡി.എച്ച്.എ) കാര്യക്ഷമമായ പ്രയാണത്തിന് രണ്ടു പുതിയ മേധാവികളെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിയമിച്ചു. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം മുൻ അണ്ടർ സെക്രട്ടറിയും മന്ത്രാലയം പ്രവർത്തനങ്ങളിൽ ഉയർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നതുമായ അവാദ് സാഗിർ അൽ കെത്ബിയെ ഡയറക്ടർ ജനറലായി നിയമിച്ചു.
മുഹമ്മദ് ബിൻ റാശിദ് മെഡിക്കൽ ഹെൽത്ത് സയൻസ് യൂനിവേഴ്സിറ്റി പ്രിൻസിപ്പലും സ്ഥാപക ഡീനുമായ ഡോ. അലവി അൽശൈഖ് അലിയാണ് ഡി.എച്ച്.എയുടെ പുതിയ ഡെപ്യൂട്ടി ഡയറക്ടർ. മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കാർഡിയാക് ഇലക്ട്രോസൈക്കോളജിസ്റ്റ് കൂടിയായ ഇദ്ദേഹം മഹാമാരിക്കാലത്ത് ടെലിവിഷൻ വഴി സർക്കാർ തീരുമാനങ്ങളും വിവരങ്ങളും പങ്കുവെച്ചിരുന്നു. ഹുമൈദ് അൽ ഖത്താമിയിൽ നിന്നാണ് അൽ കെത്ബി ഡയറക്ടർ ജനറൽ സ്ഥാനം ഏറ്റെടുക്കുന്നത്. നിയമനങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
മഹാമാരിക്കെതിരെ രാജ്യം നടത്തിയ പ്രതിരോധ പോരാട്ടത്തിൽ നിസ്തുല പങ്കാണ് ദുബൈ ഹെൽത്ത് അതോറിറ്റിയും അതിെൻറ സംവിധാനങ്ങളും വഹിച്ചത്. നിരവധി ഡിവിഷനുകളിലൂടെയും ഏജൻസികളിലൂടെയും സ്വകാര്യ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും നിയന്ത്രണത്തിന് മേൽനോട്ടം വഹിക്കുന്ന ഡി.എച്ച്.എ, കോവിഡ് രോഗികളെ പ്രവേശിപ്പിച്ചതും അല്ലാത്തതുമായ ആശുപത്രികൾ, സർക്കാർ ആശുപത്രികൾ എന്നിവയുടെ നിയന്ത്രണവും നിർഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

