അജ്മാൻ കെ.എം.സി.സിക്ക് പുതിയ നേതൃത്വം
text_fieldsഫൈസൽ കരീം, ഇബ്രാഹീം കുട്ടി, ഇസ്മായിൽ
അജ്മാൻ: 2022-25 കാലയളവിലേക്കുള്ള അജ്മാൻ കെ.എം.സി.സി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഫൈസൽ കരീം, ജനറൽ സെക്രട്ടറി ഇബ്രാഹീം കുട്ടി കിഴിഞ്ഞാൽ, ട്രഷറർ ഇസ്മായിൽ എളമഠം, ഓർഗനൈസിങ് സെക്രട്ടറി അഷറഫ് നീർച്ചാൽ എന്നിവരാണ് പുതിയ ഭാരവാഹികള്‍.
റസാഖ് വെളിയങ്കോട്, സലാം തിരുനലൂർ, ഇസ്മായിൽ എമിറേറ്റിസ്, ഹസൈനാർ കാഞ്ഞങ്ങാട്, ഷിദ് വെട്ടം, റഫീഖ് ബുസ്തൻ, സലിം വയനാട് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സെക്രട്ടറിമാരായി മൊയ്ദീൻകുട്ടി പി.ടി, അസീസ് തൊഴുക്കര, റഷീദ് എരമംഗലം, നജുമുദ്ദീൻ കൊടുവള്ളി, ഹാഷിം പി.കെ, സൈനുദ്ദീൻ പെരിയത്തിൽ എന്നിവരെയും തിരഞ്ഞെടുത്തു. അഡ്വൈസറി ബോർഡ് ചെയർമാനായി മുൻ പ്രസിഡന്റ് സൂപ്പി പാതിരിപ്പറ്റയെ തിരഞ്ഞെടുത്തു. കരീം പി.കെ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസറായി നിയന്ത്രിക്കുകയും നിരീക്ഷകനായി അഷ്കർ അലി തിരുവത്ര, ബഷീർ കുഞ്ഞ് എന്നിവരും പങ്കെടുത്തു.

