അജ്മാൻ ഇൻകാസിന് പുതിയ നേതൃത്വം
text_fieldsഅജ്മാൻ ഇൻകാസ് കമ്മിറ്റിയുടെ പ്രസിഡന്റ് റഫീഖ് മാനംകണ്ടത്ത് സംസാരിക്കുന്നു
അജ്മാൻ: കെ.പി.സി.സിയുടെ നിർദേശപ്രകാരം അജ്മാനിൽ പുതിയ ഇൻകാസ് കമ്മിറ്റി നിലവിൽവന്നു. യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസിന്റെ സാന്നിധ്യത്തിൽ അജ്മാൻ ഇൻകാസിന്റെ പുതിയ പ്രസിഡന്റായി റഫീഖ് മാനം കണ്ടത്ത് ചുമതലയേറ്റു. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി നേതാക്കൾ, വർക്കിങ് പ്രസിഡന്റ് രവി, ജനറൽ സെക്രട്ടറി അബൂബക്കർ, സെക്രട്ടറി അൻസാർ കൊല്ലം.
ഷാർജ ഇൻകാസ് പ്രസിഡന്റ് അബ്ദുൽ മനാഫ്, ഉമ്മുൽ ഖുവൈൻ പ്രസിഡന്റ് വർഗീസ് പണിക്കർ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ആനന്ദൻ കണ്ണൂർ, അജ്മാൻ ജനറൽ സെക്രട്ടറി ഷംസുദീൻ ചെറുവത്തൂർ, വർക്കിങ് പ്രസിഡന്റ് സെൽവറുദീൻ ജോഷി, കോട്ടയം സെക്രട്ടറി ഫാമി ഷംസുദീൻ, മനു മാമ്മച്ചൻ, നളിനി ആനന്ദൻ എന്നിവർ സംസാരിച്ചു. ട്രഷറർ ബാബു കാദർ നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

