പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് റാസല്‍ഖൈമയില്‍ പുതിയ നിയമം; ആരോഗ്യ മേഖലയില്‍ കര്‍ശന നടപടികള്‍
text_fieldsറാസല്‍ഖൈമ: പൊതുജനാരോഗ്യ സ്ഥാപനങ്ങളിലെ പകര്‍ച്ചവ്യാധി നിയന്ത്രണം ശക്തമാക്കുന്നതിന് റാസല്‍ഖൈമയില്‍ പുതിയ നിയമം പ്രാബല്യത്തില്‍. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയാണ് പകര്‍ച്ചവ്യാധികളുടെ അപകട സാധ്യത കുറക്കുന്നതിനുള്ള വ്യക്തമായ നിയമചട്ടക്കൂടിന് അംഗീകാരം നൽകിയത്. ആരോഗ്യ നിരീക്ഷണം, മെഡിക്കല്‍ പരിശോധനകള്‍, നിശ്ചിത ഇടവേളകളിലുള്ള പരിശോധനകള്‍ എന്നിവ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകൾ അടങ്ങുന്നതാണ് നിയമം. സുരക്ഷിതമായ തൊഴില്‍ സാഹചര്യവും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് സുപ്രധാന ഊന്നല്‍.
റാസല്‍ഖൈമ മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഹെല്‍ത്ത് ആൻഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്‍റിനാണ് നിയമം നടപ്പാക്കുന്നതിനുള്ള ചുമതല. തൊഴിലിടങ്ങളില്‍ ആരോഗ്യ യോഗ്യത സാക്ഷ്യപത്രം അനുവദിക്കല്‍, മുന്‍കരുതല്‍ നടപടികള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തല്‍, ആവശ്യമായ മേല്‍ നടപടികള്‍ സ്വീകരിക്കല്‍ തുടങ്ങിയ നടപടികള്‍ വകുപ്പില്‍ നിക്ഷിപ്തമായിരിക്കും.
എമിറേറ്റിലെ ആരോഗ്യ സുരക്ഷാ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഭാവിയിലെ ആരോഗ്യ അടിയന്തരാവസ്ഥകള്‍ക്ക് മികച്ച തയാറെടുപ്പ് ഉറപ്പാക്കുന്നതുമാണ് പുതിയ നിയമം. പൊതുജനാരോഗ്യ സ്ഥാപനങ്ങളില്‍ പകര്‍ച്ച വ്യാധികളുടെ വ്യാപനം തടയാന്‍ സമഗ്രമായ നിയന്ത്രണ സംവിധാനവും നിയമം നിഷ്കര്‍ഷിക്കുന്നു. രോഗവ്യാപന സാധ്യത കുറയ്ക്കുന്നതിനുള്ള ആരോഗ്യ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുകയും തൊഴിലാളികളും പൊതുജനങ്ങളും ജാഗ്രതയോടെ പാലിക്കേണ്ട ആരോഗ്യ മാനദണ്ഡങ്ങള്‍ പുതിയ നിയമം വ്യക്തമാക്കുന്നു.
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിശ്ചിത ഇടവേളകളില്‍ മെഡിക്കല്‍ പരിശോധനകള്‍ നിര്‍ബന്ധമാക്കുന്നതിലൂടെ രോഗലക്ഷണങ്ങള്‍ കണ്ടത്തെുന്നതിനും തുടക്കത്തില്‍ തന്നെ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതിനും സഹായിക്കും.
കൂടാതെ സ്ഥാപനങ്ങള്‍ നിരന്തണ നീരക്ഷണത്തിനും വിധേയമായിരിക്കും. പുതിയ നിയമത്തിലൂടെ തൊഴിലാളികള്‍ക്ക് ഒക്കുപ്പേഷനല്‍ ഹെല്‍ത്ത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കല്‍, സ്ഥാപനങ്ങളിലെ ആരോഗ്യ മാനദണ്ഡങ്ങളിലെ നിരീക്ഷണം, നിയമലംഘനങ്ങളിലുള്ള മേല്‍ നടപടിള്‍, ആവശ്യസന്ദര്‍ഭങ്ങളില്‍ പിഴയുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ തുടങ്ങിയവ റാക് മുനിസിപ്പാലിറ്റി പബ്ളിക് ഹെല്‍ത്ത് ആൻഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്‍റ് കൈകാര്യം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

