Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജെറ്റ് സ്കി...

ജെറ്റ് സ്കി ഉപയോഗത്തിന് റാസല്‍ഖൈമയില്‍ പുതിയ നിയമം

text_fields
bookmark_border
ജെറ്റ് സ്കി ഉപയോഗത്തിന് റാസല്‍ഖൈമയില്‍ പുതിയ നിയമം
cancel

റാ​സ​ല്‍ഖൈ​മ: ജെ​റ്റ്​ സ്കി ​ഉ​പ​യോ​ഗ​ത്തി​ന് ലൈ​സ​ന്‍സ് -ലീ​സി​ങ്​ സം​ബ​ന്ധ​മാ​യ മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ളോ​ടെ യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ ആ​ല്‍ ഖാ​സി​മി പു​തി​യ നി​യ​മം പ്ര​ഖ്യാ​പി​ച്ചു.

ഇ​തു പ്ര​കാ​രം നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ലൈ​സ​ന്‍സ് നേ​ടു​ന്ന​വ​ര്‍ക്ക് ജെ​റ്റ് സ്കി ​ഉ​പ​യോ​ഗി​ക്കാം. ജെ​റ്റ് സ്കി ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്കും പ്ര​ത്യേ​കം ലൈ​സ​ന്‍സു​ക​ള്‍ നി​ശ്ചി​ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ല​ഭി​ക്കും. സ്വ​ന്ത​മാ​യി വാ​ങ്ങു​ന്ന​തി​നും വാ​ട​ക​ക്ക് ന​ല്‍കു​ന്ന​തി​നു​മു​ള്ള നി​ര്‍ദേ​ശ​ങ്ങ​ള​ട​ങ്ങു​ന്ന​താ​ണ് നി​യ​മം.

ഇ​ത​ര എ​മി​റേ​റ്റു​ക​ളി​ല്‍ ലൈ​സ​ന്‍സു​ക​ളു​ള്ള​വ​ര്‍ വാ​ട്ട​ര്‍ ബൈ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് റാ​സ​ല്‍ഖൈ​മ​യി​ല്‍ പ്ര​ത്യേ​ക പെ​ര്‍മി​റ്റ് നേ​ട​ണം. മ​ത്സ​ര​ങ്ങ​ള്‍ക്കും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക പ​രി​പാ​ടി​ക​ള്‍ക്കും ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​യി​ല്‍ നി​ന്ന് അ​നു​മ​തി നേ​ട​ണം. പു​തി​യ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്ന​തും റാ​ക് പൊ​ലീ​സ്​ മേ​ധാ​വി മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ലി അ​ബ്​​ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ലാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al Khaimahjet ski
Next Story