ഫെഡറൽ സുപ്രീംകോടതിക്ക് പുതിയ ജഡ്ജിമാർ
text_fieldsഅബൂദബി: ഫെഡറൽ സുപ്രീംകോടതിയുടെ പുതിയ ജഡ്ജിമാർ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
അഹമ്മദ് റാശിദ് ഹസ്സൻ സൽമാൻ അൽ അലി, മുഹമ്മദ് ഇസ്സത്ത് മുഹമ്മദ് ഹിജാസി, അക്രം സയ്യിദ് ബക്രി മഹ്മൂദ്, ഖാലിദ് മുസ്തഫ ഹസൻ അഹമ്മദ്, ഇസ്ലാം അബ്ദുൽ ഹാദി ആലയാൻ സാലാമ ദീബ് എന്നിവരാണ് പുതിയ ജഡ്ജിമാർ. ഖസർ അൽ വതൻ കൊട്ടാരത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനും സന്നിഹിതനായിരുന്നു.
പുതിയ ജഡ്ജിമാർക്ക് പ്രസിഡന്റ് ആശംസകൾ നേർന്നു. മന്ത്രിമാരെ കൂടാതെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചിരുന്നു.

