മൻഖൂലിൽ പുതിയ ജ്വല്ലറി, ലൈഫ് സ്റ്റൈൽ ഹബ്
text_fieldsമൻഖൂലിൽ ആരംഭിച്ച യു.ഡബ്ല്യു മാൾ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. യുനീക് വേൾഡ് ഗ്രൂപ് ചെയർമാൻ ടി.എം. സുലൈമാൻ, മാനേജിങ് ഡയറക്ടർ മുഹമ്മദ് സുഹൈബ്, ഗ്രൂപ് ഡയറക്ടർമാരായ മുഹമ്മദ് ശിഹാബ്, മുഹമ്മദ് ഷകീബ്, ടി.എം. മുഹമ്മദ് അലി, സി.ഇ.ഒ അബ്ദുൽ റസാഖ് എന്നിവർ സമീപം
ദുബൈ: സ്വർണാഭരണ, ലൈഫ്സ്റ്റൈൽ ഷോപ്പിങ്ങിനായി ബർദുബൈയിലെ മൻഖൂലിൽ ആരംഭിച്ച യു.ഡബ്ല്യു മാൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യുനീക് വേൾഡ് ഗ്രൂപ് ചെയർമാൻ ടി.എം. സുലൈമാൻ, മാനേജിങ് ഡയറക്ടർ മുഹമ്മദ് സുഹൈബ്, ഗ്രൂപ് ഡയറക്ടർമാരായ മുഹമ്മദ് ശിഹാബ്, മുഹമ്മദ് ഷകീബ്, ടി.എം. മുഹമ്മദ് അലി, സി.ഇ.ഒ അബ്ദുൽ റസാഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 1,00,000 ചതുരശ്ര അടിയിൽ നിർമിച്ച യു.ഡബ്ല്യു മാളിൽ സ്വർണാഭരണങ്ങളുടെ വിഖ്യാത ബ്രാൻഡുകളുടെ വിപുല ഷോറൂമുകളാണുള്ളത്. 250 കാറുകൾ പാർക്ക് ചെയ്യാനുള്ള വിശാലമായ പാർക്കിങ് ഏരിയയാണ് മാളിന്റെ സവിശേഷത. മലബാർ ഗോൾഡ്, ജോയ് ആലുക്കാസ്, തനിഷ്ക്, കല്യാൺ ജ്വല്ലേഴ്സ് തുടങ്ങിയ പ്രമുഖ രാജ്യാന്തര ബ്രാൻഡുകളുടെ വിശാലമായ ഷോറൂമുകൾ മാളിൽ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

