ന്യൂ ജഴ്സി ഗവർണർക്ക് അബൂദബിയിൽ സ്വീകരണം
text_fieldsലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ന്യൂ ജഴ്സി ഗവർണർ ഫിൽ മർഫിക്ക് അബൂദബിയിൽ നൽകിയ സ്വീകരണം
അബൂദബി: യു.എ.ഇ സന്ദർശനത്തിനെത്തിയ ന്യൂ ജഴ്സി ഗവർണർ ഫിൽ മർഫിക്കും പ്രതിനിധി സംഘത്തിനും അബൂദബിയിൽ സ്വീകരണം നൽകി ലുലു ഗ്രൂപ്. അബൂദബിയിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. ഥാനി ബിന്‍ അഹ്മദ് അല്‍ സയൂദി, യു.എ.ഇയിലെ അമേരിക്കൻ അംബാസഡർ മാർട്ടിന എ സ്ട്രോങ്, അമേരിക്കൻ എംബസി ഉദ്യോഗസ്ഥർ, ചൂസ് ന്യൂ ജഴ്സി ചീഫ് എക്സിക്യുട്ടിവ് ഓഫിസർ വെസ്ലി മാത്യൂസ്, വാഷിങ്ടണിലെ യു.എ.ഇ എംബസി ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.
ഭക്ഷ്യസംസ്കരണ കയറ്റുമതി രംഗത്ത് ലുലു ഗ്രൂപ്പിന്റെ പ്രവർത്തനം പ്രശംസനീയമെന്ന് ന്യൂ ജഴ്സി ഗവർണർ ഫിൽ മർഫി പറഞ്ഞു. ഏറ്റവും ഫലപ്രദമായ ചർച്ചയാണ് നടന്നതെന്നും ന്യൂ ജഴ്സി സംസ്ഥാനത്തിലെ പ്രധാന നിക്ഷേപകരായ ലുലുവിന്റെ പദ്ധതികൾക്ക് മികച്ച പിന്തുണ നൽകുമെന്നും ഗവർണർ വ്യക്തമാക്കി. യു.എസിലെ ചെറുകിട ഇടത്തരം കമ്പനികളുടെ പ്രോഡക്ടുകൾക്ക് കൂടിയാണ് ന്യൂ ജഴ്സിലെ വൈ ഇന്റർനാഷനലിലൂടെ ലുലു ആഗോള വിപണി ഉറപ്പാക്കുന്നതെന്ന് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. ലുലു സി.ഇ.ഒ സെയ്ഫി രൂപാവാല, ചീഫ് ഓപറേറ്റിങ് ആൻഡ് സ്ട്രാറ്റജി ഓഫിസർ സലിം വി.ഐ, ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ സലിം എം.എ, ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ ആൻഡ് ചീഫ് സസ്റ്റൈനബിലിറ്റി ഓഫിസർ മുഹമ്മദ് അൽത്താഫ്, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

