Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി കേരള സോഷ്യല്‍...

അബൂദബി കേരള സോഷ്യല്‍ സെന്‍ററിന് പുതിയ ഭരണസമിതി

text_fields
bookmark_border
അബൂദബി കേരള സോഷ്യല്‍ സെന്‍ററിന് പുതിയ ഭരണസമിതി
cancel
camera_alt

ടി.കെ. മനോജ്, സജീഷ് സുകുമാരന്‍ നായര്‍, മുഹമ്മദ് ജുനൈദ്

അബൂദബി: കേരള സോഷ്യല്‍ സെന്‍ററിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി 2026 - 2027 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തു. സാമൂഹിക വികസന മന്ത്രാലയ പ്രതിനിധികളായ ഡോ. ജമീല്‍ സുലൈമാന്‍ അല്‍ ഹംലവി, മുഹമ്മദ് സമീര്‍ ഹംസ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ജനറല്‍ ബോഡിയില്‍ പ്രസിഡന്‍റ് ടി. കെ. മനോജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജീഷ് നായര്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അനീഷ് ശ്രീദേവി വരവ് ചിലവ് കണക്കും അച്യുത് വേണുഗോപാല്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഷെറിന്‍ വിജയന്‍, എ. അബൂബക്കര്‍, മനോജ് ശങ്കര്‍, ലതീഷ് ശങ്കര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് ടി.കെ. മനോജിനെ രണ്ടാം തവണയും പ്രസിഡന്‍റായും രാകേഷ് മൈലപ്രത്ത് വൈസ് പ്രസിഡന്‍റായും സജീഷ് സുകുമാരന്‍ നായര്‍ ജനറല്‍ സെക്രട്ടറിയായും വി.ടി. മുഹമ്മദ് ജുനൈദ് ട്രഷററുമായുള്ള പതിനാറംഗ ഭരണസമിതിയെ എതിരില്ലാതെ തെരഞ്ഞെടുത്തു.

മുഹ്‌സിന്‍ മുഹമ്മദ് അലി, പുന്നൂസ് ചാക്കോ, റഷീദ് അയിരൂര്‍, സ്മിത ധനേഷ് കുമാര്‍, ബാദുഷ, നിധിന്‍ കുമാര്‍, ജയേഷ് വട്ടക്കാട്ടില്‍, സുധീഷ് കാവിലകത്ത്, വേണു വിശ്വകര്‍മ, അനു ജോണ്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഇന്ദ്രസേനന്‍ തയ്യിലിനെ ഓഡിറ്ററായും, അബ്ദുല്‍ ഹുസൈനിനെ അസി. ഓഡിറ്ററായും ജനറല്‍ ബോഡിയോഗം തെരഞ്ഞെടുത്തു. അച്യുത് വേണുഗോപാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. ജോ. സെക്രട്ടറി ഷെബീര്‍ നാസര്‍ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabiUAE Newsgulfnews
News Summary - New governing body for Abu Dhabi Kerala Social Centre
Next Story