Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അങ്കമാലി എൻ.ആർ.ഐ അസോസിയേഷന്​ പുതിയ ഭരണസമിതി

text_fields
bookmark_border
അങ്കമാലി എൻ.ആർ.ഐ അസോസിയേഷന്​   പുതിയ ഭരണസമിതി
cancel
camera_alt

അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ അബൂദബി ഭാരവാഹികൾ

അബൂദബി: അങ്കമാലി മേഖലയിലെ പ്രവാസികളെ ഒരുമിപ്പിക്കുന്ന സാമൂഹിക-സാംസ്കാരിക സംഘടനയായ അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ അബൂദബിയുടെ 2026-27 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. അങ്കമാലി മുനിസിപ്പാലിറ്റിയിലെയും സമീപ പ്രദേശങ്ങളിലെ 13 പഞ്ചായത്തുകളിലെയും പ്രവാസികളെ ഒരുമിപ്പിച്ച് സൗഹൃദത്തിന്‍റെയും സഹകരണത്തിന്‍റെയും വേദിയായി പ്രവർത്തിക്കുന്ന സംഘടനയാണ് അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ. വർഷങ്ങളായി അബൂദബിയിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.

അബൂദബി ആൽ നഹ്​യാനിലെ ബീറ്റ്മിക്സ് ഇവന്‍റ്​ ഹാളിൽ പ്രസിഡന്‍റ്​ ജോജോയുടെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ലതീഷ് ചുള്ളി (പ്രസിഡന്‍റ്​), സുരേഷ് പരമേശ്വരൻ (ജനറൽ സെക്രട്ടറി), പ്രകാശ് ജെയ്സൺ (ട്രഷറർ), ജിനു കെ. പാപ്പച്ചൻ (വൈസ് പ്രസിഡന്‍റ്​), ഫിമി ഫ്രാൻസിസ് (വൈസ് പ്രസിഡന്‍റ്​ ), ഷാജു വർഗീസ് (ജോ. സെക്രട്ടറി), മാർട്ടിൻ തോമസ് (ജോ. ട്രഷറർ) എന്നിവരെയും വിവിധ വിഭാഗങ്ങളുടെ കൺവീനർമാരും ജോയന്‍റ്​ കൺവീനർമാരും ഉൾപ്പെടുന്ന 30 അംഗ ഭരണസമിതിയെയും തെരഞ്ഞെടുത്തു. വാർഷിക യോഗത്തിൽ വൈസ് പ്രസിഡന്‍റുമാരായ മാർട്ടിൻ തോമസ് സ്വാഗതവും നീതു ലതീഷ് നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New Governing Body Elected for Angamaly NRI Association Abu Dhabi
Next Story