Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചൈ​ന-​യു.​എ.​ഇ ബ​ന്ധം...

ചൈ​ന-​യു.​എ.​ഇ ബ​ന്ധം വ്യ​ക്​​ത​മാ​ക്കി പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ

text_fields
bookmark_border
ചൈ​ന-​യു.​എ.​ഇ ബ​ന്ധം വ്യ​ക്​​ത​മാ​ക്കി പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ
cancel
camera_alt

റാ​ക് അ​മേ​രി​ക്ക​ന്‍ യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ ന​ട​ന്ന സ്പ്രി​ങ് ഫെ​സ്റ്റി​വ​ലി​ല്‍ റി​പ്പ​ബ്ലി​ക് ഓ​ഫ് ചൈ​ന ദു​ബൈ ആ​ൻ​ഡ് നോ​ര്‍തേ​ണ്‍ എ​മി​റേ​റ്റ്സ് കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ ഔ ​ബൊ​ഖി​യ​ന്‍ സം​സാ​രി​ക്കു​ന്നു

റാ​സ​ല്‍ഖൈ​മ: ചൈ​ന​യു​മാ​യി റാ​സ​ല്‍ഖൈ​മ​ക്ക് നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള സി​ല്‍ക്ക് റോ​ഡ് ബ​ന്ധ​മു​ണ്ടെ​ന്ന് ചൈ​ന​യു​ടെ ദു​ബൈ ആ​ൻഡ് നോ​ര്‍തേ​ണ്‍ എ​മി​റേ​റ്റ്സ് കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ ഔ ​ബൊ​ഖി​യ​ന്‍. റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ന്ന പു​രാ​വ​സ്തു ഗ​വേ​ഷ​ണ​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യ അ​പൂ​ര്‍വ പു​രാ​ത​ന ചൈ​നീ​സ് സെ​റാ​മി​ക് വ​സ്തു​ക്ക​ള്‍ ചൈ​ന​യും അ​റ​ബ് ലോ​ക​വും ത​മ്മി​ല്‍ നി​ല​നി​ന്നി​രു​ന്ന ഗ​ത​കാ​ല ബ​ന്ധ​ങ്ങ​ള്‍ ഉ​റ​പ്പി​ക്കു​ന്ന​താ​ണെ​ന്നും റാ​ക് അ​മേ​രി​ക്ക​ന്‍ യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ ന​ട​ന്ന സ്​​പ്രി​ങ് ഫെ​സ്റ്റി​വ​ലി​ല്‍ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് അ​വ​ര്‍ പ​റ​ഞ്ഞു.

മി​ങ്​ വം​ശ​കാ​ല​ത്ത് ചൈ​നീ​സ് രാ​ജ​കീ​യ നാ​വി​ക ദൗ​ത്യ​ങ്ങ​ള്‍ വ​ഴി​യാ​യി​രി​ക്കാം ഈ ​വ​സ്തു​ക്ക​ള്‍ റാ​സ​ല്‍ഖൈ​മ​യി​ലെ​ത്തി​യ​ത്. ഇ​ത് അ​റ​ബ് നാ​ടു​ക​ളു​മാ​യി പു​രാ​ത​ന​കാ​ലം മു​ത​ല്‍ ചൈ​ന പു​ല​ര്‍ത്തി​വ​ന്ന സ​മു​ദ്ര സി​ല്‍ക്ക് പാ​ത​യി​ലെ സ​ജീ​വ സാ​ന്നി​ധ്യ​ത്തി​ന്‍റെ ശ​ക്ത​മാ​യ തെ​ളി​വാ​ണ്. സൗ​ഹൃ​ദ​ത്തി​ന്‍റെ​യും പൈ​തൃ​ക​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണി​തെ​ന്നും ബൊ​ഖി​യ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബീ​ജി​ങ്​ മ്യൂ​സി​യം, റാ​ക് മ്യൂ​സി​യം, യു.​കെ ഡ്യൂ​ക്ക് സ​ര്‍വ​ക​ലാ​ശാ​ല എ​ന്നി​വ സം​യു​ക്ത​മാ​യി റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ത്തി​യ ഖ​ന​ന-​ഗ​വേ​ഷ​ണ​ത്തി​ലാ​ണ് പു​രാ​ത​ന ചൈ​നീ​സ് വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ചൈ​ന​യു​മാ​യു​ള്ള ച​രി​ത്ര​ബ​ന്ധ​ങ്ങ​ള്‍ സാ​മ്പ​ത്തി​ക രം​ഗ​ത്ത് ഇ​ന്നും ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് റാ​ക് ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി(​റാ​ക് ടി.​ഡി.​എ) ചീ​ഫ് കൊ​മേ​ഴ്സ്യ​ല്‍ ഓ​ഫി​സ​ര്‍ ബ്രെ​ന്‍റ് ആ​ന്‍ഡേ​ഴ്സ​ണ്‍ വ്യ​ക്ത​മാ​ക്കി. റാ​ക് ഇ​ക്ക​ണോ​മി​ക് സോ​ണ്‍ (റാ​കി​സ്) കേ​ന്ദ്രീ​ക​രി​ച്ച് നി​ര​വ​ധി ചൈ​നീ​സ് ക​മ്പ​നി​ക​ള്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. പു​രാ​വ​സ്തു ക​ണ്ടെ​ത്ത​ലു​ക​ളും സാം​സ്കാ​രി​ക ആ​ഘോ​ഷ​ങ്ങ​ള്‍ക്കു​മൊ​പ്പം ചൈ​ന​യു​മാ​യു​ള്ള നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ബ​ന്ധ​ങ്ങ​ളെ ആ​ദ​രി​ച്ച് മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ് റാ​സ​ല്‍ഖൈ​മ​യെ​ന്നും ബ്രെ​ന്‍റ് ആ​ന്‍ഡേ​ഴ്സ​ണ്‍ തു​ട​ര്‍ന്നു. യു.​എ.​ഇ​യി​ലു​ട​നീ​ളം ന​ട​ന്ന സി​ല്‍ക്ക് റോ​ഡ് ചൈ​നീ​സ് സം​സ്കാ​രി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് റാ​സ​ല്‍ഖൈ​മ​യി​ല്‍ ചൈ​നീ​സ് കോ​ണ്‍സു​ലേ​റ്റും റാ​സ​ല്‍ഖൈ​മ സ​ര്‍ക്കാ​റും സ്​​പ്രി​ങ് ഫെ​സ്റ്റി​വ​ല്‍ ഒ​രു​ക്കി​യ​ത്.

ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും പ​ര​മ്പ​രാ​ഗ​ത ക​ലാ​പ​രി​പാ​ടി​ക​ള്‍ക്കൊ​പ്പം സി​ല്‍ക്ക് റോ​ഡി​ലെ സാം​സ്കാ​രി​ക സം​ഗ​മ​ങ്ങ​ള്‍ പു​ന​രാ​വി​ഷ്ക​രി​ച്ച നാ​ട​കാ​വ​ത​ര​ണ​വും ന​ട​ന്നു. സ്​​​പ്രി​ങ് ഫെ​സ്റ്റി​വ​ലി​ന് ഈ ​മാ​സം എ​ട്ടി​ന് ദു​ബൈ എ​ക്സ്പോ സി​റ്റി​യി​ല്‍ ന​ട​ക്കു​ന്ന വി​പു​ല ച​ട​ങ്ങു​ക​ളോ​ടെ പ​രി​സ​മാ​പ്തി​യാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsgulf news malayalamUAE-China Cooperation
News Summary - New findings highlight China-UAE ties
Next Story