എ.ഐ, ഡാറ്റാ ഗവേണൻസ് മേൽനോട്ടത്തിന് യു.എ.ഇയിൽ പുതിയ ഫെഡറൽ അതോറിറ്റി രൂപീകരിച്ചു
text_fieldsശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം
ദുബൈ: രാജ്യത്തിന്‍റെ സാങ്കേതിക അജണ്ടയെ ഒരൊറ്റ ദേശീയ ചട്ടക്കൂടിന് കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ), ഡാറ്റാ ഗവേണൻസ്, ഡിജിറ്റൽ ഗവൺമെന്‍റ് എന്നിവയുടെ മേൽനോട്ടത്തിനായി യു.എ.ഇ പുതിയ ഫെഡറൽ അതോറിറ്റി രൂപീകരിച്ചു.
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ആണ് രാജ്യത്തുടനീളമുള്ള ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡിജിറ്റൽ ഗവൺമെന്‍റ് എന്നിവ നിയന്ത്രിക്കുന്നതിനുള്ള ഏകീകൃത ദേശീയ പ്ലാറ്റ്ഫോമായി ‘ഫെഡറൽ അതോറിറ്റി ഫോർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് ഡാറ്റ’ രൂപീകരിച്ചതായി പ്രഖ്യാപിച്ചത്. യു.എ.ഇയുടെ എ.ഐ ഓഫിസ്, ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്‍റ് റെഗുലേറ്ററി അതോറിറ്റിക്ക് കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് ഡിജിറ്റൽ ഗവൺമെന്‍റ് സെക്ടർ, എമിറേറ്റ്സ് ഡാറ്റാ ഓഫിസ് എന്നിവയുടെ ഉത്തരവാദിത്തങ്ങളെ പുതിയ അതോറിറ്റി ഏകോപിപ്പിക്കും.
പുതിയ അതോറിറ്റി യു.എ.ഇ കാബിനറ്റിന് നേരിട്ട് റിപ്പോർട്ട് ചെയ്യും. എ.ഐ, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് എന്നിവയുടെ സ്റ്റേറ്റ് മന്ത്രിയായ ഉമർ സുൽത്താൻ അൽ ഉലമ അതോറിറ്റിക്ക് നേതൃത്വം നൽകും. പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഭാവി തലമുറകളെ പിന്തുണക്കുന്നതിനുമായി നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം വേഗത്തിലാക്കി കൂടുതൽ കാര്യക്ഷമവും സജീവവുമായ ഗവണ്മെന്‍റ് കെട്ടിപ്പടുക്കുക എന്നതാണ് അതോറിറ്റിയുടെ ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് ‘എക്സി’ൽ കുറിച്ചു. ഡാറ്റയും എ.ഐ ടൂളുകളും വേഗമേറിയ തീരുമാനങ്ങൾ എടുക്കുന്നതിനും ഗവണ്മെന്‍റിന്‍റെ മികവുറ്റ പ്രകടനത്തിനും പൗരന്മാർക്കും താമസക്കാർക്കും മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

