സനു മഠത്തിൽ സ്മരണ പുതുക്കി നവയുഗം; ദമ്മാമിൽ അനുസ്മരണയോഗം ചേർന്നു
text_fieldsദമ്മാമിൽ നവയുഗം സാംസ്ക്കാരികവേദി ദല്ല മേഖല കമ്മിറ്റി സംഘടിപ്പിച്ച സനു മഠത്തിൽ അനുസ്മരണ യോഗം കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ജമാൽ വില്യാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: അകാലത്തിൽ മരിച്ച നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി നേതാവും ദല്ല മേഖല ഭാരവാഹിയുമായിരുന്ന സനു മഠത്തിലിെൻറ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ദമ്മാം നവയുഗം ഹാളിൽ നടന്ന ചടങ്ങ് കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ജമാൽ വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് നന്ദകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിസ്സാം കൊല്ലം അനുശോചന പ്രമേയം അവതരിപ്പിച്ചു. സനു മഠത്തിൽ അനുസ്മരണ പ്രഭാഷണം ഹുസ്സൈൻ നിലമേൽ നിർവഹിച്ചു. സനു മഠത്തിൽ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്ക്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. സ്വന്തം വരുമാനത്തിൽ നിന്ന് പോലും മറ്റുള്ളവരെ സഹായിക്കാൻ സന്നദ്ധനായിരുന്ന അദ്ദേഹം, പുഞ്ചിരിയോടെയുള്ള പെരുമാറ്റത്തിലൂടെ വലിയൊരു സുഹൃദ്വലയത്തിന് ഉടമയായിരുന്നുവെന്നും യോഗം സ്മരിച്ചു. ഷാജി മതിലകം, ഉണ്ണി പൂച്ചെടിയിൽ, എം.എ. വാഹിദ്, സാജൻ കണിയാപുരം, ഗോപകുമാർ, ബിജു വർക്കി, തമ്പാൻ നടരാജൻ, ഷീബ സാജൻ, ബിനു കുഞ്ഞു, സാബു, രാജൻ കായംകുളം, സജീവ് എന്നിവർ സംസാരിച്ചു. രതീഷ് സ്വാഗതവും സുനിൽ നന്ദിയും പറഞ്ഞു. 16 വർഷത്തോളമായി ദമ്മാമിൽ പ്രവാസിയായിരുന്ന സനു മഠത്തിൽ, 2023 ഏപ്രിൽ 22-നാണ് ദമ്മാം കൊദറിയയിലെ താമസസ്ഥലത്ത് ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

