ദുബൈ മർകസിന് പുതിയ സാരഥികൾ
text_fieldsദുബൈ: ദുബൈ മർകസിന് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. മർകസ്, ഐ.സി.എഫ്, ആർ.എസ്.സി, കെ.സി.എഫ്, അലുമ്നി, സഖാഫി ശൂറ ഭാരവാഹികളുടെ സംയുക്ത യോഗത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവാണ് പ്രസിഡൻറ്. യഹ്‌യ സഖാഫി ആലപ്പുഴയെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: മുഹമ്മദലി സൈനി (ഫിനാൻസ് സെക്ര.), സൈദ് സഖാഫി വെണ്ണക്കോട്, ജമാൽ ഹാജി ചങ്ങരോത്ത്, മുഹ്‌യിദ്ദീൻ കുട്ടി സഖാഫി പുകയൂർ, മുഹമ്മദ് പുല്ലാളൂർ, ഫസൽ മട്ടന്നൂർ (വൈസ് പ്രസി), എൻജിനീയർ ഷഫീഖ് ഇടപ്പള്ളി, ഡോ. നാസർ വാണിയമ്പലം, നസീർ ചൊക്ലി, സലീം ആർ.ഇ.സി, ബഷീർ വെള്ളായിക്കോട് (സെക്ര.), ഡോ. മുഹമ്മദ് ഖാസിം, ഡോ. കരീം വെങ്കിടങ്ങ്, ഫ്ലോറ ഹസൻ ഹാജി, നെല്ലറ ശംസുദ്ദീൻ, മുഹമ്മദലി ഹാജി അല്ലൂർ, മമ്പാട് അബ്ദുൽ അസീസ് സഖാഫി, സയ്യിദ് താഹ ബാഫഖി, എ.കെ. അബൂബക്കർ മുസ്‌ലിയാർ കട്ടിപ്പാറ, അസീസ് ഹാജി പാനൂർ, ഫാറൂഖ് പുന്നയൂർ (ഉപദേശക സമിതി).
മർകസ് ഗ്ലോബൽ കൗൺസിൽ ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേന്ദ്ര മർകസ് പ്രതിനിധികളായ മർസൂഖ് സഅദി, ഉബൈദുല്ല സഖാഫി, യു.എ.ഇ മർകസ് ഐ.സി.എഫ് നേതാക്കളായ അബ്ദുൽ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, അബ്ദുൽ ബസ്വീർ സഖാഫി, അബ്ദുൽ റഷീദ് ഹാജി കരുവമ്പൊയിൽ, മൂസ കിണാശ്ശേരി, അബ്ദുസലാം സഖാഫി വെള്ളലശ്ശേരി, അബ്ദുസലാം കോളിക്കൽ, മുനീർ പാണ്ഡ്യാല എന്നിവർ സംബന്ധിച്ചു.
ദുബൈ ഇസ്‌ലാമിക് അഫയേഴ്സിെൻറ അനുമതിയോടെ പ്രവർത്തിക്കുന്ന മർകസ് സമിതിയാണ് കോവിഡ് കാലയളവിൽ ദുബൈയിലെ വിവിധ ഗവ. വിഭാഗങ്ങളുമായി സഹകരിച്ച് നിരവധി സേവന സന്നദ്ധപ്രവർത്തനങ്ങൾ നടത്തിയത്. എക്സിക്യൂട്ടിവ് അംഗങ്ങളായി 50 അംഗ സമിതിയെയും തിരഞ്ഞെടുത്തു. ഭാരവാഹികളെ മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

