സർക്കാർ സേവന ഫീസ് അടക്കാൻ പുതിയ ഡിജിറ്റൽ വാലറ്റ്
text_fieldsദുബൈ: രാജ്യത്ത് പ്രവർത്തിക്കുന്ന പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്ക് വിവിധ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് അടക്കുന്നതിന് മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം പുതിയ ഡിജിറ്റൽ വാലറ്റ് അവതരിപ്പിച്ചു. മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തെ അബൂദബി ഇസ്ലാമിക് ബാങ്കുമായി ബന്ധിപ്പിച്ചാണ് ഡിജിറ്റൽ വാലറ്റ് പ്രവർത്തിക്കുക. എല്ലാവിധ സേവനങ്ങൾക്കുള്ള ഫീസുകൾ ഉൾപ്പെടെയുള്ള പണമിടപാടുകൾ തടസ്സമില്ലാതെ പൂർത്തീകരിക്കാൻ ഡിജിറ്റൽ വാലറ്റിലൂടെ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം പുറത്തുവിട്ടത്. ‘ഇലക്ട്രോണിക് വാലറ്റ് രജിസ്ട്രേഷൻ ഫോർ കമ്പനീസ്’ എന്ന സേവനത്തിലൂടെ കമ്പനികൾക്ക് ഡിജിറ്റൽ വാലറ്റിൽ രജിസ്റ്റർ ചെയ്യാം. ശേഷം ഈ രജിസ്ട്രേഷൻ ഇസ്ലാമിക് ബാങ്ക് അംഗീകരിച്ചു കഴിഞ്ഞാൽ പണമിടപാടുകൾ വാലറ്റ് വഴി നടത്താൻ കഴിയും. സർക്കാർ സേവനങ്ങളുടെ സമഗ്രമായ ഡിജിറ്റൽ പരിവർത്തനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച സീറോ ബ്യൂറോക്രസി പ്രോഗ്രാമിനെ പിന്തുണക്കുന്നതാണ് പുതിയ സംരംഭമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

