Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിതരണ ശൃംഖല...

വിതരണ ശൃംഖല ശക്തിപ്പെടുത്താൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്​​ഫോം

text_fields
bookmark_border
വിതരണ ശൃംഖല ശക്തിപ്പെടുത്താൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്​​ഫോം
cancel

അബൂദബി: രാജ്യത്തെ വാണിജ്യ ഇടപാടുകളും ബിസിനസ്​ രംഗത്തെ പ്രതിരോധ ശേഷിയും ശക്​തിപ്പെടുത്താൻ ലക്ഷ്യമിട്ട്​ പുതിയ ഡിജിറ്റൽ പ്ലാറ്റ്​​ഫോം അവതരിപ്പിച്ച്​ അബൂദബി ഇൻവെസ്റ്റ്​ ഓഫിസ്. എമിറേറ്റ്​സ്​ പോസ്റ്റിന്‍റെ പബ്ലിക്​ ജോയിന്‍റ്​ സ്​റ്റോക്ക്​ ​ കമ്പനിയായ 7എക്‌സുമായി സഹകരിച്ച് ‘അദീദ്​’ എന്ന പേരിലാണ്​ പുതിയ ഡിജിറ്റൽ പ്ലാറ്റ്​ഫോം വികസിപ്പിച്ചിരിക്കുന്നത്​. സംഘർഷ സാഹചര്യങ്ങൾ മൂലം സമ്മർദത്തിലായ വിതരണ ശൃംഖലകളെ പിന്തുണക്കുകയാണ്​ ലക്ഷ്യം.

വാണിജ്യ നീക്കവുമായി ബന്ധപ്പെട്ടിട്ടുള്ള ഉത്​പന്നങ്ങൾ, വ്യവസായ വസ്തുക്കൾ എന്നിവയുടെ നീക്കത്തിന്​ പുതിയ പ്ലാറ്റ്​ഫോം പിന്തുണയേകും. വിപണിയിലെ സാധ്യതകളും വ്യാപാരത്തെ പിന്തുണക്കുന്നതിനുള്ള ശേഷിയും സംയോജിപ്പിച്ചിട്ടുള്ള ഡിജിറ്റൽ പ്ലാറ്റ്​​ഫോം വിതരണ ശൃംഖലയുടെ പ്രവർത്തനത്തിന്​ കൂടുതൽ സുതാര്യത നൽകുന്നതിനൊപ്പം കമ്പനികളുടെ പ്രവർത്തനങ്ങൾക്ക്​ സുസ്ഥിരത നിലനിർത്താനും സഹായിക്കുമെന്ന്​ അബൂദബി ഇൻവെസ്റ്റ്​മെന്‍റ്​ ഓഫിസ്​ അറിയിച്ചു.

കയറ്റുമതിയുമായും ഉത്​പാദന വസ്തുക്കളുമായും ബന്ധമുള്ള വസ്തുക്കളുടെ സുരക്ഷിതമായ നീക്കത്തിലായിരിക്കും​ പ്ലാറ്റ്​ഫോം കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുക. പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിലുള്ള കര, വ്യോമ, നാവിക മാർഗങ്ങൾ ഏകോപിപ്പിച്ച്​ ലോജിസ്റ്റിക്​ നെറ്റ്​വർക്കിലൂടെ ബിസിനസ്​ സംരംഭങ്ങൾക്ക്​ പ്രവർത്തന പിന്തുണയേകാൻ 7എക്സിന്​ കഴിയും. വിവിധ രീതിയിലുള്ള തടസ്സ സാധ്യതകൾ നേരിടുന്നതിനായി അബൂദബി ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ​ഇക്കണോമിക്​ ഡിപാർട്ട്​മെന്‍റ്​, അബൂദബി ചേംബർ ഓഫ്​ കൊമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രി, അബൂദബി കസ്റ്റംസ്​, അബൂദബി ക്വാളിറ്റി ആൻഡ്​ കൺഫേമിറ്റി കൗൺസിൽ എന്നിവയെ ഏകോപിപ്പിക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsDigital PlatformUAEsupply chain
News Summary - New digital platform to strengthen supply chain
Next Story