മദീനയിൽ സ്വർണത്തിന്‍റെയും ചെമ്പിന്‍റെയും പുതിയ നിക്ഷേപം കണ്ടെത്തി
text_fieldsജിദ്ദ: മദീന മേഖലയിൽ സ്വർണത്തിന്റെയും ചെമ്പിന്റെയും വൻതോതിലുള്ള നിക്ഷേപം കണ്ടെത്തി. സൗദി ജിയോളജിക്കൽ സർവെ (എസ്.ജി.എസ്) ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. സ്വർണത്തിന്റെയും ചെമ്പിന്റെയും അയിരുള്ള സ്ഥലങ്ങളാണ് കണ്ടെത്തിയത്.
രാജ്യത്ത് ധാതുനിക്ഷേപങ്ങൾ കണ്ടെത്തുന്നതിനും ഖനനം ചെയ്യുന്നതിനുമുള്ള പദ്ധതി നടപ്പാക്കുന്ന സർവേ ആൻഡ് മിനറൽ എകസ്പ്രറേഷൻ കേന്ദ്രമാണ് പുതിയ സ്ഥലങ്ങൾ കണ്ടെത്തിയത്. മദീന മേഖലയിലെ 'ഇക്ലീമു ഹിജാസ് ദർഅ് ഉമ്മുൽ ബറാക്കി'ലെ അബാ അൽറഹാ അതിർത്തിക്കുള്ളിലാണ് സ്വർണ അയിരിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തൽ പ്രദേശത്തെ ഒരു സുപ്രധാന സംഭവമായി മാറിയിരിക്കുകയാണ്.
വാദി അൽഫറ്അയിലെ അൽമാദിഖ് പ്രദേശത്ത് നാല് സ്ഥലങ്ങളിലാണ് ചെമ്പ് അയിരിന്റെ സാന്നിധ്യമുള്ളത്. ചില ദ്വിതീയ കോപർ കാർബണേറ്റ് ധാതുക്കളും കണ്ടെത്തിയതിലുൾപ്പെടും. പുതിയ കണ്ടെത്തലുകൾ 2022-ൽ സൗദി ജിയോളജിക്കൽ സർവേ കണ്ടെത്തലുകളുടെ പട്ടികയിലേക്ക് ചേർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

