Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബി പ്രവേശനത്തിന്​ പുതിയ നിബന്ധന

text_fields
bookmark_border
അബൂദബിയിൽ തങ്ങുന്നവർക്ക് നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ പരിശോധന നിർബന്ധം
അബൂദബി പ്രവേശനത്തിന്​ പുതിയ നിബന്ധന
cancel

അബൂദബി: കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ അബൂദബി എമിറേറ്റിൽ പ്രവേശിക്കുന്നതിന് എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്​റ്റർ മാനേജ്‌മെൻറ് കമ്മിറ്റി പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു.ഞായറാഴ്ച മുതൽ മറ്റ്​ എമിറേറ്റുകളിൽനിന്ന് അബൂദബിയിൽ എത്തുന്നവർ നാലു​ ദിവസത്തിൽ കൂടുതൽ തങ്ങിയാൽ നാലാം ദിവസം പി.സി.ആർ പരിശോധന നടത്തണം. എത്തുന്ന ദിവസം ആദ്യ ദിവസമായി കണക്കാക്കും. എട്ടു ദിവസത്തിൽ കൂടുതൽ താമസിക്കുകയാണെങ്കിൽ എട്ടാം ദിവസം മറ്റൊരു പി.സി.ആർ പരിശോധനയും നടത്തണം. നേരത്തേ ആറു​ ദിവസത്തിൽ കൂടുതൽ തങ്ങുന്നവർ ആറാം ദിവസം പരിശോധന നടത്തണമെന്നായിരുന്നു നിബന്ധന. ഇതിലാണ്​ ഇപ്പോൾ മാറ്റംവന്നിരിക്കുന്നത്​.

മറ്റ്​ എമിറേറ്റുകളിൽനിന്ന്​ അബൂദബിയിലേക്ക്​ പ്രവേശിക്കണമെങ്കിൽ 48 മണിക്കൂറിനുള്ളിൽ നടത്തിയ പി.സി.ആർ പരിശോധന ഫലമോ ലേസർ പരിശോധന നെഗറ്റിവ് ഫലമോ വേണമെന്ന നിബന്ധന തുടരും. ​കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളികളായ സന്നദ്ധപ്രവർത്തകരെയും അടിയന്തര തൊഴിലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഈ നടപടികളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് സുഗമമായ യാത്രക്ക് അതിർത്തി ചെക്ക്​​പോസ്​റ്റിന്​ സമീപത്തെ അടിയന്തര വാഹന പാതകൾ ഉപയോഗിക്കാം. അബൂദബിയിൽ പി.സി.ആർ പരിശോധനക്ക് 150 മുതൽ 250 ദിർഹം വരെ ചെലവുവരും. ഒരുതവണ ഡി.പി.ഐ പരിശോധനക്ക് 50 ദിർഹവും ചെലവുണ്ട്. എന്നാൽ ഷാർജ, അജ്​മാൻ ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ സൗജന്യ പരിശോധന സൗകര്യമുണ്ട്​.

കോവിഡ്-19 പരിശോധന ഉറപ്പുവരുത്തുന്നതിനും വൈറസ് വ്യാപനം തടയുന്നതിനും കഴിഞ്ഞ ജൂൺ രണ്ടു മുതലാണ് അബൂദബി എമിറേറ്റിലേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിലായത്. അബൂദബിയിലെ ജനസാന്ദ്രത മേഖലകളിൽ ഡോർ ടു ഡോർ കോവിഡ്-19 പരിശോധന അടുത്തിടെ വീണ്ടും വിപുലീകരിച്ചു. വൈറസ് വ്യാപനം തടയാൻ യു.എ.ഇയിലുടനീളം നടത്തിയ സമൂഹ കോവിഡ് പരിശോധന വിജയിച്ചതായും ഇതുവരെ 135 ലക്ഷത്തിലധികം പരിശോധനകൾ നടത്തിയതായും അധികൃതർ വെളിപ്പെടുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story