അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിന് പുതിയ ഭരണസമിതി
text_fieldsറസൽ മുഹമ്മദ് സാലി, സന്തോഷ് കുമാർ ഇടച്ചേരി, അഹമ്മദ് മുനവ്വർ മാണിശ്ശേരി
അൽഐൻ: ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ 2024-25 പ്രവർത്തന വർഷത്തേക്കുള്ള ഭരണസമിതി സ്ഥാനമേറ്റു. പ്രസിഡന്റ് റസ്സൽ മുഹമ്മദ് സാലി, ജനറൽ സെക്രട്ടറി സന്തോഷ് കുമാർ ഇടച്ചേരി, ട്രഷറർ അഹമ്മദ് മുനവ്വർ മാണിശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ 17 അംഗ ഭരണസമിതിയാണ് ചുമതലയേറ്റത്.
കല, കായികം, സാഹിത്യം എന്നീ വിഭാഗങ്ങളുടെ പ്രവർത്തനോദ്ഘാടനവും നടന്നു.ഇന്ത്യൻ സോഷ്യൽ സെന്റർ അങ്കണത്തിൽ നടന്ന സാഹിത്യ വിഭാഗം പ്രവർത്തന ഉദ്ഘാടനവും പത്താം തരം, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള സ്കോളാസ്റ്റിക് അവാർഡ് വിതരണവും ഇന്ത്യൻ എംബസി കൗൺസിലർ പ്രേം ചന്ദ് നിർവഹിച്ചു. ചടങ്ങിന് സാഹിത്യ വിഭാഗം സെക്രട്ടറി അബ്ദുൽ ഷമീഹ് നേതൃത്വം നൽകി.
കായിക വിഭാഗം പ്രവർത്തന ഉദ്ഘാടനവും ജൂനിയർ കുട്ടികൾക്കുള്ള 4-എ സൈഡ് ഫുട്ബാൾ ടൂർണമെന്റ് ഉദ്ഘാടനവും കേരള രഞ്ജി ടീം ക്യാപ്റ്റനും കേരള അണ്ടർ 19 ടീം ഹെഡ് കോച്ചുമായ സോണി ചെറുവത്തൂർ നിർവഹിച്ചു. പരിപാടിക്ക് കായിക വിഭാഗം സെക്രട്ടറി മുഹമ്മദ് ഹുസൈൻ, അസിസ്റ്റന്റ് സെക്രട്ടറി നിസാമുദീൻ എന്നിവർ നേതൃത്വം വഹിച്ചു.കല വിഭാഗം പ്രവർത്തന ഉദ്ഘാടനവും മെഹന്ദി 2024 ഈദ് പ്രോഗ്രാം ഉദ്ഘാടനവും എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൺ നിർവഹിച്ചു. കലാ പരിപാടികൾക്ക് വകുപ്പ് വിഭാഗം സെക്രട്ടറി അബ്ദുൽ സലാം ഇഫ്തിക്കർ, അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് കുമാർ എന്നിവർ നേതൃത്വം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

