മാലിന്യ ശേഖരണത്തിന് മംസാറിൽ ആധുനിക സംവിധാനം
text_fieldsദുബൈ: മംസാർ മേഖലയിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനും അത്യാധുനിക സൗകര്യമൊരുക്കി ദുബൈ നഗരസഭ മാലിന്യ സംസ്കരണ വിഭാഗം. േശഖരണം, സംഭരണം, നീക്കം ചെയ്യൽ എന്നിവക്ക് ഏറ്റവും മികച്ച സംവിധാനം ഒരുക്കി സ്മാർട്ട് ഗവർമെൻറിെൻറ ലക്ഷ്യങ്ങൾക്ക് ഉതകുംവിധം മാലിന്യ സംസ്കരണം സാധ്യമാക്കുന്നതിെൻറ ആദ്യപടിയാണ് മംസാറിൽ നടപ്പാക്കുന്നതെന്ന് ഡയറക്ടർ അബ്ദുൽ മജീദ് സൈഫാഇ അറിയിച്ചു. മംസാറിലെ 133 പാർപ്പിട സമുച്ചയങ്ങളിൽ എത്തി താമസക്കാർക്ക് ഉറവിടത്തിൽ നിന്നു തന്നെ മാലിന്യസംസ്കരണം നടത്തുന്നതിെൻറ പ്രാധാന്യം സംബന്ധിച്ച് നഗരസഭാ സംഘം ബോധവത്കരണം നൽകി.
പൊതു മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനും പുനരുപയോഗ സാധ്യമായ പാഴ് വസ്തുക്കൾ നിക്ഷേപിക്കുന്നതിനും രണ്ട് കണ്ടയിനറുകളാണ് ഇവിടെ ഒരുക്കുന്നത്. നൂതന സാേങ്കതിക സംവിധാനങ്ങളുള്ള വാഹനങ്ങളിലേക്ക് കണ്ടയിനറിെൻറ രണ്ടു ഭാഗങ്ങളിൽ നിന്നും മാലിന്യങ്ങൾ എളുപ്പത്തിൽ മാറ്റാനാവും. കുറഞ്ഞ വെള്ളമുപയോഗിച്ച് അവ വൃത്തിയാക്കി അണുമുക്തമാക്കാനും വാഹനത്തിൽ തന്നെ സംവിധാനമൊരുക്കിയിട്ടുണ്ട്. കുറഞ്ഞ ഉൗർജ ഉപയോഗമാണ് മറ്റൊരു പ്രത്യേകത. ആദ്യ ഘട്ടത്തിൽ മംസാറിൽ നടപ്പിലാക്കുന്ന സംവിധാനം വൈകാതെ മറ്റു മേഖലകളിലേക്കും ഇതു വ്യാപിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
