Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിശപ്പിനെതി​രെ പുതിയ ചാരിറ്റി സംരംഭം; ലോകത്തെ ഏറ്റവും വലിയ ഈത്തപ്പഴ ഉൽപന്ന ഫാക്ടറിയുമായി യു.എ.ഇ

text_fields
bookmark_border
പ്രതിവർഷം 15 കോടി ഭക്ഷ്യ ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കും
വിശപ്പിനെതി​രെ പുതിയ ചാരിറ്റി സംരംഭം; ലോകത്തെ ഏറ്റവും വലിയ ഈത്തപ്പഴ ഉൽപന്ന ഫാക്ടറിയുമായി യു.എ.ഇ
cancel

ദുബൈ: ആഗോള തലത്തിൽ വിശപ്പിനെതിരായ പോരാട്ടത്തിന്​ പിന്തുണയേകാൻ ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റി ഈത്തപ്പഴ ഉത്​പന്ന നിർമാണ ഫാക്ടറി പ്രഖ്യാപിച്ച്​ യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്‌ ബിൻ റാശിദ് ആൽ മക്തൂം ആണ്​ പദ്ധതി പ്രഖ്യാപിച്ചത്​. ലോകമെമ്പാടും പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികൾക്കും ദരിദ്ര വിഭാഗങ്ങൾക്കും സാമ്പത്തിക പിന്തുണയേകാൻ ലക്ഷ്യമിട്ടാണ്​ ‘വൺ ബില്യൺ മീൽസ് ഡേറ്റ്സ് ഫാക്ടറി’ നിർമിക്കുന്നത്. പ്രധാന പങ്കാളികളുമായി കൈകോർത്ത്​ മുഹമ്മദ്‌ ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്സ് ആണ്​ ഫാക്ടറി നിർമിക്കുക.

ഈത്തപ്പഴം ചേർത്ത 15 കോടി ഭക്ഷ്യ ഉത്പന്നങ്ങൾ പ്രതിവർഷം ഉത്പാദിപ്പിക്കാനാണ് സംരംഭം ലക്ഷ്യമിടുന്നത്. ഗൾഫ് മേഖലയ്ക്ക് ലഭിച്ച അനുഗ്രഹമാണ് ഈത്തപ്പഴമെന്ന് ശൈഖ് മുഹമ്മദ്‌ പറഞ്ഞു. നമ്മുടെ ജീവിതത്തിന്റ പ്രധാന ഘടകമായ ഈത്തപ്പഴത്തിലൂടെ ലോകത്തിന് അർഥവത്തായ സംഭാവന നൽകുന്ന പോഷാകാഹാര ഉത്പന്നങ്ങളാക്കി നൽകാനാണ് സംരംഭം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. യു.എ.ഇയിലും മറ്റു പ്രദേശങ്ങളിലും ജീവിതത്തിന്‍റെ പ്രധാന ഭക്ഷ്യ ഘടകമായി ഈത്തപ്പഴത്തെ മാറ്റിയെടുക്കുകയാണ്​ ലക്ഷ്യമെന്നും ശൈഖ്​ മുഹമ്മദ്​ കൂട്ടിച്ചേർത്തു.

യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിപുലീകരണമാണ് പുതിയ സംരംഭം. പട്ടിണി, പോഷകാഹാരക്കുറവ് എന്നിവയിൽ നിന്നും 50 ലക്ഷം കുട്ടികളെ രക്ഷിക്കുന്നതിന് ഈ വർഷമാദ്യം എഡ്ജ് ഓഫ് ലൈഫ് എന്ന പേരിൽ പ്രചാരണ ക്യാമ്പയിന്​ മുഹമ്മദ്‌ ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്സ് തുടക്കമിട്ടിരുന്നു. പ്രകൃതിദുരന്തങ്ങൾ, സംഘർഷങ്ങൾ എന്നിവയുടെ പ്രത്യാഘാതങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലാണ് ആഗോള മാനുഷിക ക്യാമ്പയിനുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New charity initiative against hunger; UAE opens world's largest date processing factory
Next Story