ഷാർജ അമേരിക്കൻ സർവകലാശാലക്ക് പുതിയ ചാൻസലർ
text_fieldsഡോ. സൂസൻ മമ്മ്
ഷാർജ: മലയാളികളടക്കം വിവിധ രാജ്യക്കാർ ഉന്നത വിദ്യാഭ്യാസത്തിന് തിരഞ്ഞെടുക്കുന്ന ഷാർജ അമേരിക്കൻ സർവകലാശാലയുടെ പുതിയ ചാൻസലറായി ഡോ. സൂസൻ മമ്മിനെ നിയമിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയും അമേരിക്കൻ യൂനിവേഴ്‌സിറ്റി ഓഫ് ഷാർജ പ്രസിഡൻറുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.
പുതിയ ചാൻസലർ ആഗസ്റ്റിൽ ചുമതലയേൽക്കും. ബോർഡ് ചാൻസലർ നിയമന സമിതിയുടെ ശിപാർശയെ തുടർന്നാണ് സർവകലാശാല ബോർഡ് ഓഫ് ട്രസ്റ്റീസ് നിയമനത്തിന് അംഗീകാരം നൽകിയത്.ഉന്നതവിദ്യാഭ്യാസത്തിൽ വിപുലമായ പരിചയമുള്ള ഡോ. സൂസൻ, ചരിത്രകാരി കൂടിയാണ്. സർവകലാശാലയെ നയിക്കാൻ അവർ യോഗ്യയാണ്. ചാൻസലറായി സേവനമനുഷ്ഠിച്ച കാലയളവിൽ സർവകലാശാലയോടുള്ള ശ്രദ്ധേയമായ പ്രതിബദ്ധത പുലർത്തിയ പ്രഫ. കെവിൻ മിച്ചലിന് അഭിനന്ദനം അറിയിക്കാൻ ആഗ്രഹിക്കുന്നതായും ശൈഖ് സുൽത്താൻ പറഞ്ഞു. 1999 മുതൽ സർവകലാശാലയിൽ സേവനമനുഷ്ഠിക്കുകയും വിവിധ ഭരണപരമായ ചുമതലകൾ വഹിക്കുകയും ചെയ്തയാളാണ് പ്രഫ. മിച്ചൽ. ഡോ. സൂസൻ മമ്മ് നേരത്തെ കാനഡയിലും ന്യൂസിലൻഡിലും ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

