Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ ഖയം ഗ്രൂപ്പിന്...

അൽ ഖയം ഗ്രൂപ്പിന് പുതിയ സി.ഇ.ഒ

text_fields
bookmark_border
അൽ ഖയം ഗ്രൂപ്പിന് പുതിയ സി.ഇ.ഒ
cancel
camera_alt

അൽ ഖയം ഗ്രൂപ്പിന്റെ പുതിയ സി.ഇ.ഒ ആയി ചുമതലയേറ്റ അബ്രഹാം പുത്തൂരിനെ (വലത്ത്​) ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ യൂസഫ് ഹാജി അഭിനന്ദിക്കുന്ന​ു

ദുബൈ: ജി.സി.സിയിലെ അരനൂറ്റാണ്ടിലേറെ പാരമ്പര്യവുമുള്ള പ്രമുഖ ബേക്കറി ഗ്രൂപ്പായ അൽ ഖയം ഗ്രൂപ്പിന്റെ പുതിയ ചീഫ്​ എക്സിക്യുട്ടിവ്​ ഓഫിസർ ആയി അബ്രഹാം പുത്തൂർ ചുമതലയേറ്റു. ഇൻഡസ്ട്രിയൽ ബേക്കറി, റീട്ടെയിൽ, ഫുഡ് ബിസിനസ് മേഖലകളിൽ നാല് പതിറ്റാണ്ടോളം നീളുന്ന പ്രവൃത്തിപരിചയവും മികച്ച നേതൃത്വ മികവും കൈവരിച്ച വ്യക്തിയാണ് അദ്ദേഹം. ബേക്കറി മേഖലയിൽ 1986 മുതൽ വിശാലമായ അനുഭവസമ്പത്തുള്ള അബ്രഹാം പുത്തൂരിന്റെ വൈദഗ്​ധ്യവും ബിസിനസ്​ പാടവവും അൽ ഖയം ഗ്രൂപ്പിന്​ മുന്നോട്ടുള്ള പ്രയാണത്തിനും പുതിയ ഉയരങ്ങൾ കീഴടക്കുന്നതിനും കരുത്തേകുമെന്ന്​ മാനേജ്​മെന്‍റ്​ പ്രത്യാശ പ്രകടിപ്പിച്ചു.

ചുമതലയേറ്റ ചടങ്ങിൽ അൽ ഖയം ഗ്രൂപ്പ് ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ യൂസഫ് ഹാജി, ഗ്രൂപ്പ് ചീഫ്​ ഫിനാൻഷ്യൽ ഓഫിസർ ഹരിഹരൻ, അബൂദബി ജനറൽ മാനേജർ മുഹമ്മദ്​ ഹാരിസ്​, ബെയ്ക്​ വേൾഡ്​ ജനറൽ മാനേജർ പില്ലമ്പു അയ്യൂബ്​, ഡെപ്യൂട്ടി ജനറൽ മാനേജർ സി.കെ. ഹരി, അസിസ്റ്റന്റ് ജനറൽ മാനേജർ കെ.കെ. സന്തോഷ്​ എന്നിവരും മറ്റ് സീനിയർ മാനേജ്മെന്റ് അംഗങ്ങളും പങ്കെടുത്തു. അൽ ഖയം ഗ്രൂപ്പിന്റെ പ്രവർത്തന മികവ് ശക്തിപ്പെടുത്തുന്നതിന്​ അബ്രഹാം പുത്തൂരിന്‍റെ നേതൃപാടവം സഹായകമാകും. ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള അൽ ഖയമിന്‍റെ പ്രതിബദ്ധതക്ക്​ അത്​ ഏറെ പിന്തുണയേകും. യു.എ.ഇ.യിലും ജി.സി.സി മേഖലയിലുമായി ഗ്രൂപ്പിന്റെ വളർച്ചക്ക്​ ദിശാബോധവും ഊർജവും പകരുന്നതിനും അദ്ദേഹത്തിന്‍റെ നേതൃത്വം നിർണായക പങ്കുവഹിക്കുകയും മാർഗനിർദേശങ്ങൾ പകർന്നുനൽകുകയും ചെയ്യുമെന്നും അൽ ഖയം മാനേജ്​മെന്‍റ്​ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CEOUAE
News Summary - New CEO for Al Qayam Group
Next Story