‘മൽക്ക’ക്ക് പുതിയ സാരഥികൾ
text_fieldsനിസാർ ഇബ്രാഹിം (പ്രസി.), സുനില്‍ രാജ് (ജന.സെക്ര.),
വിചി കാളത്തേരി (ട്രഷ
ഷാർജ: ‘മൽക്ക’ ഷാർജയുടെ വാർഷിക ജനറൽബോഡിയും കുടുംബസംഗമവും ഷാർജ സെൻട്രൽ മാളിൽ നടന്നു. പ്രസിഡന്റ് യൂസഫ് സഗീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആക്ടിങ് ജനറല്‍ സെക്രട്ടറി ബിജു വിജയ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നിലവിലെ പ്രസിഡന്റ് യൂസഫ് സഗീറിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി നിസാർ ഇബ്രാഹിം (പ്രസി.), സുനില്‍ രാജ് (ജന.സെക്ര.), വിചി കാളത്തേരി (ട്രഷ.) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ. ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്ക് നരേഷ് കോവില്‍, ബിജു വിജയ്, വിനീത് എടത്തില്‍ എന്നിവര്‍ യഥാക്രമം തെരഞ്ഞെടുക്കപ്പെട്ടു. 18 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. യോഗത്തിൽ മോഹൻകുമാർ, വിനീത് ഇടത്തിൽ എന്നിവരെ ആദരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

