‘നമുക്കവരെ സമാധാനിപ്പിക്കാം’: കാമ്പയിന് തുടക്കം
text_fields‘നമുക്കവരെ സമാധാനിപ്പിക്കാം’ എന്ന പേരില്‍ അജ്മാനിൽ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച കാമ്പയിന്‍
അജ്മാന്‍: ‘നമുക്കവരെ സമാധാനിപ്പിക്കാം’ എന്ന പേരില്‍ തൊഴിലാളികള്‍ക്കായി കാമ്പയിന്‍ സംഘടിപ്പിച്ചു. സമൂഹ പങ്കാളിത്തത്തോടെ 1500ലധികം തൊഴിലാളികൾ കാമ്പയിന്‍റെ ഭാഗമായി. അജ്മാൻ എമിറേറ്റിന്‍റെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ശൈഖ് ഹുമൈദ് ബിൻ അമ്മാർ അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിലാണ് ഈ സംരംഭം.
ഫെഡറൽ നാഷണൽ കൗൺസിൽ അംഗവും അംബാസഡേഴ്‌സ് ഓഫ് ഹാപ്പിനെസ് വളണ്ടിയർ ടീമിന്‍റെ ലീഡര്‍ മുഹമ്മദ് അൽ കശ്ഫ്, കലാകാരന്മാർ, മാധ്യമ പ്രവര്‍ത്തകര്‍, കവികൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവര്‍ ഇതിന്‍റെ ഭാഗമായി.
വേനൽക്കാലത്ത് ജോലിസ്ഥലങ്ങളിൽ തൊഴിലാളികൾക്ക് ഭക്ഷണം, ശീതളപാനീയങ്ങൾ, സമ്മാനങ്ങൾ എന്നിവ വിതരണം ചെയ്തു. മറ്റുള്ളവർക്ക് സന്തോഷം നൽകുകയും അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്ന അംബാസഡേഴ്‌സ് ഓഫ് ഹാപ്പിനെസ് വളണ്ടിയർ സംഘത്തിന്‍റെ ചിന്തയിൽ നിന്നാണ് ഈ സംരംഭമെന്ന് മുഹമ്മദ് അൽ കശ്ഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

