Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ൽ​നി​ന്ന്​...

ദു​ബൈ​യി​ൽ​നി​ന്ന്​ ഷാ​ർ​ജ​യി​ലേ​ക്ക്​ പു​തി​യ ബ​സ്​

text_fields
bookmark_border
ദു​ബൈ​യി​ൽ​നി​ന്ന്​ ഷാ​ർ​ജ​യി​ലേ​ക്ക്​ പു​തി​യ ബ​സ്​
cancel
camera_alt

ദുബൈ- ഷാർജ ഡബിൾ ഡക്കർ ബസ്

ദുബൈ: ദുബൈ- ഷാർജ പുതിയ ബസ്​ സർവിസ്​​ പ്രഖ്യാപിച്ചു. ദുബൈ യൂനിയൻ മെട്രോ സ്​റ്റേഷനിൽനിന്ന് ഷാർജയിലെ ജുബൈൽ സ്​റ്റേഷനിലേക്കാണ് ആർ.ടി.എയുടെ പുതിയ സർവിസ് തുടങ്ങുന്നത്​. ഈ മാസം 25 മുതൽ ബസ്​ ഓടിത്തുടങ്ങും. കോവിഡ്​ മൂലം നിർത്തിവെച്ചിരുന്ന നാല്​ ബസ്​ സർവിസുകൾ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.

ഇതിന്​ പിന്നാലെയാണ്​ പുതിയ ബസ്​ ഏർപ്പെടുത്തിയത്​. ദുബൈക്കും ഷാർജക്കുമിടയിൽ ഗതാഗതക്കുരുക്ക് അനുഭവിക്കുന്ന സമയത്ത് യാത്രാദൈർഘ്യം 15 മിനിറ്റ് വരെ കുറക്കാൻ പുതിയ റൂട്ടിന് കഴിയുമെന്നാണ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ വിലയിരുത്തൽ. ദുബൈയിലെ യൂനിയൻ മെട്രോ സ്​റ്റേഷനിൽനിന്ന് ഷാർജയിലെ അൽഖാൻ, മംസാർ മേഖലകൾ വഴി ഷാർജ ജുബൈൽ ബസ് സ്​റ്റേഷനിലേക്കാണ് E 303 നമ്പർ സർവിസ്. ബസുകൾക്കായി മാത്രമുള്ള ലൈനിലൂടെയാണ് സർവിസ് നടത്തുന്നത് എന്നതിനാൽ സുഗമമായ യാത്ര ഉറപ്പാക്കാം.

പത്ത് ഡബ്​ൾ ഡക്കർ ബസുകളാണ് ഇതിനായി വിന്യസിക്കുന്നത്. രാവിലെ അഞ്ച്​ മുതൽ സർവിസ്​ തുടങ്ങും. അൽനഹ്ദ മെട്രോ സ്​റ്റേഷനിൽനിന്ന് ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയയിലേക്കും പുതിയ സർവിസ്​ (F 81) ആർ.ടി.എ പ്രഖ്യാപിച്ചു. 15 മിനിറ്റ് ഇടവിട്ട് ഈ ഫീഡർ സർവിസുണ്ടാകും. ഇതോടൊപ്പം റൂട്ട് 77 ബസ് സർവിസ് മെട്രോ സ്​റ്റേഷൻ വഴി ആർ.ടി.എ ആസ്ഥാനത്തേക്ക് നീട്ടും. C 19 എന്ന സർവിസ് റദ്ദാക്കും. X94, X02, DPR1, 367,97, 64 A, 7 എന്നീ സർവിസുകളുടെ സമയത്തിലും മാറ്റം വരും.

സമയം

ദുബൈ - ഷാർജ ബസ്​ വെള്ളിയാഴ്ച​ ഒഴികെയുള്ള ദിവസങ്ങളിൽ പുലർച്ച അഞ്ചിന്​ സർവിസ്​ തുടങ്ങും. വെള്ളിയാഴ്​ച രാവിലെ 9.30നാണ്​ സർവിസ്​ ആരംഭിക്കുക. 15, 20, 25 മിനിറ്റുകളുടെ ഇടവേളകളിൽ ബസുണ്ടാവും. സാധാരണ ദിവസങ്ങളിൽ രാത്രി 12നാണ്​ അവസാന ബസ്​. വ്യാഴാഴ്​ച 12.50നും വെള്ളിയാഴ്​ച ഒരു മണിക്കും അവസാന ബസ്​ സർവിസ്​ നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New bus serviceDubai to Sharjah
Next Story