Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ വേൾഡ്​ ട്രേഡ്​...

ദുബൈ വേൾഡ്​ ട്രേഡ്​ സെന്‍റർ റൗണ്ട്​എബൗട്ടിൽ പുതിയ പാലം

text_fields
bookmark_border
ദുബൈ വേൾഡ്​ ട്രേഡ്​ സെന്‍റർ റൗണ്ട്​എബൗട്ടിൽ പുതിയ പാലം
cancel
camera_alt

ദുബൈ വേൾഡ്​ ട്രേഡ്​ സെന്‍റർ റൗണ്ട്​എബൗട്ടിൽ പുതുതായി തുറന്ന പാലം

ദുബൈ: നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നായ വേൾഡ്​ ട്രേഡ്​ സെന്‍റർ മേഖലയിൽ ഇനി യാത്ര എളുപ്പമാകും. ശൈഖ്​ സായിദ്​ റോഡിനെയും ശൈഖ്​ ഖലീഫ ബിൻ സായിദ്​ സ്​ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന 1,000 മീറ്റർ നീളമുള്ള പുതിയ പാലം ഗതാഗതത്തിനായി തുറന്നതായി റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ) അറിയിച്ചു.

വേൾഡ്​ ട്രേഡ്​ സെന്‍റർ റൗണ്ട്​എബൗട്ട്​ വികസന പദ്ധതിയുടെ ഭാഗമായാണ് പാലം തുറന്നത്. രണ്ടു ലെയിനുകളുള്ള ഈ പാലത്തിന് മണിക്കൂറിൽ ഏകദേശം 3,000 വാഹനങ്ങൾ കടന്നുപോകാനുള്ള ശേഷിയുണ്ട്. ഇതോടെ ​ശൈഖ്​ സായിദ് റോഡിൽ നിന്ന് അൽ കറാമ, ദേര ഭാഗങ്ങളിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും. റൗണ്ട്​എബൗട്ടിലെ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്​.

ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്‍റർസെക്ഷൻ നവീകരണങ്ങളിലൊന്നാണ് പദ്ധതിയെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ്​ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. വേൾഡ് ട്രേഡ് സെന്റർ റൗണ്ട്എബൗട്ട് അഞ്ച് പ്രധാന റോഡുകളായ ശൈഖ്​ ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ശൈഖ്​ റാശിദ് സ്ട്രീറ്റ്, ഡിസംബർ 2 സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുടെ സംഗമസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്.

അതിനാൽ എമിറേറ്റിന്‍റെ മൊത്തത്തിലുള്ള ഗതാഗത ശൃംഖലയിലെ നിർണായക സ്ഥാനമാണിത്​. വികസന പദ്ധതിയുടെ ആകെ പുരോഗതി 60 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ടെന്നും മൂന്ന് പാലങ്ങൾ ഇതിനകം ഗതാഗതത്തിന് തുറന്നതായും അൽ തായർ പറഞ്ഞു. ശേഷിക്കുന്ന രണ്ട് പാലങ്ങൾ ഒക്ടോബറിൽ തുറക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയിൽ ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് പാലങ്ങൾ ഉൾപ്പെടുന്നത്​. കൂടാതെ നിലവിലുള്ള റൗണ്ടബൗട്ട് സിഗ്നൽ സംവിധാനമുള്ള ജംഗ്ഷനാക്കി മാറ്റും. പദ്ധതി പൂർണമായും പൂർത്തിയാകുമ്പോൾ ജംഗ്ഷനിലെ ശരാശരി കാത്തിരിപ്പ് സമയം 12 മിനിറ്റിൽ നിന്ന് 90 സെക്കൻഡായി കുറയും.

വികസന പദ്ധതി ദുബൈ വേൾഡ്​ ട്രേഡ്​ സെന്‍റർ, ദുബൈ ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ എന്നിവയുൾപ്പെടെ പ്രധാന വ്യാപാര-വാണിജ്യ കേന്ദ്രങ്ങൾക്കും സഅബീൽ, അൽ സത്​വ, അൽ കറാമ, അൽ ജഫിലിയ്യ, അൽ മൻകൂൽ പ്രദേശങ്ങളിലെ അരലക്ഷത്തിലധികം താമസക്കാർക്കും സന്ദർശകർക്കും ഉപകാരപ്പെടുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubainew bridgeDubai World Trade Center
News Summary - New bridge at Dubai World Trade Center roundabout
Next Story