റാക് കേരള സമാജത്തിന് പുതിയ അഡ്ഹോക് കമ്മിറ്റി
text_fieldsറാക് കേരള സമാജം ജനറല്‍ ബോഡി യോഗം റാക് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം ഉദ്ഘാടനം ചെയ്യുന്നു
റാസല്‍ഖൈമ: റാക് കേരള സമാജത്തിന്റെ നിലവിലെ കമ്മിറ്റി പിരിച്ചുവിട്ട് സിംസണ്‍ കണ്‍വീനറായി പുതിയ 15 അംഗ അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിച്ചതായി കമ്മിറ്റി അംഗം നാസര്‍ അല്‍മഹ അറിയിച്ചു. 40 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന അംഗീകൃത സംഘടനയാണ് റാസല്‍ഖൈമയിലെ കേരള സമാജം.
സമാജത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനും എല്ലാ കേരളീയര്‍ക്കും ആവശ്യമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി കേരള സമാജത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാനും സമാജം വൈസ് പ്രസിഡന്റ് സിംസന്റെ അധ്യക്ഷതയില്‍ സമാജത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.
ജനറല്‍ ബോഡി യോഗം റാക് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം ഉദ്ഘാടനം ചെയ്തു. വിവിധ സംഘടന പ്രതിനിധികളായ ഷാനവാസ്, ആരിഫ് കുറ്റ്യാടി, റിയാസ് കാട്ടില്‍, റസാക്, അശോക് കുമാര്‍ ആലപ്പുഴ, ആസാദ്, ഡോ. റജി, നിപിന്, നാസര്‍ അല്‍മഹ, കിഷോര്‍, അജയ്കുമാര്‍, സുരേഷ് വേങ്ങോട്, എ.കെ. സേതുനാഥ്, അജി സക്കറിയ, ഗഫൂര്‍ മാവൂര്‍, ഷിനോജ്, റഹീം, സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

