യു.എ.ഇ-12, ഖത്തർ-64; ഗൾഫിൽ ഞായറാഴ്ച 88 പുതിയ കോവിഡ് കേസുകൾ
text_fieldsഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച 88 പേർക്കു കൂടി കോവിഡ്-19 സ്ഥീരീകരിച്ചു. ഖത്തറിൽ മാത്രം ഞായറാഴ്ച 64 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഖത്തറിലെ ആകെ രോഗികൾ 401 ആയി. ആകെ 7950 പേരെ പരിശോധിച്ചപ്പോഴാണിത്.
യു.എ.ഇയിൽ മൂന്ന് ഇന്ത്യക്കാരടക്കം 12 പേർക്ക് കൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാ ലയം അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി.
നിലവിൽ യു.എ.ഇയിൽ 98 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 23 പേർ രോഗവിമുക്തരായി.
ഇന്ത്യക്കാർക്ക് പുറമെ ദക്ഷിണാഫ്രിക്ക, ആസ്ട ്രേലിയ, ചൈന, ഫിലിപ്പൈൻസ്, ലെബനൻ, ബ്രിട്ടൻ, ഇറ്റലി, യു.എ.ഇ എന്നിവിടങ്ങളിലുള്ളവർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിര ീകരിച്ചത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മന്ത്രാലയം അറിയിച്ചു. അവധി കഴിഞ്ഞ് യു.എ.ഇയിൽ തിരിച്ചെത്തിയ ഇന്ത്യക്കാരന് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.
യു.എ.ഇ പ്രതിരോധ നടപടികൾ കർശനമാക്ക ിയിട്ടുണ്ട്. വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജ് അടച്ചുപൂട്ടും. പാർക്കുകൾ, ജിംനേഷ്യങ്ങൾ, മസാജ് പാർലറുകൾ, സ്പാ എന്നിവയും അടച്ചു. അബൂദബിയിലും ഷാർജയിലും നേരത്തേ തന്നെ വിനോദ കേന്ദ്രങ്ങളും പാർക്കുകളും പൂട്ടിയിട്ടിരുന്നു. സിനിമാശാലകളും ഇന്നലെ മുതൽ വിലക്കി.
സൗദി അറേബ്യയിൽ ഞായറാഴ്ച പുതിയ കേസുകളില്ല. അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഞായറാഴ്ച രാവിലെ 11 മുതൽ നടപ്പായി. സൗദിയ അന്താരാഷ്ട്ര സർവിസുകൾ ഞായറാഴ്ച രാവിലെ 11 മുതൽ രണ്ടാഴ്ചത്തേക്ക് നിർത്തുകയാണെന്ന് അറിയിച്ചു. ഇതോടെ ഞായറാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് നിന്ന് റിയാദിലേക്ക് വരേണ്ടതുൾപ്പെടെയുള്ള സൗദി വിമാനങ്ങൾ റദ്ദാക്കി.
തിരിച്ചുവരാനാകാതെ കുടുങ്ങിയ തൊഴിൽ വിസക്കാരുടെ ഇഖാമ, റീഎൻട്രി വിസകളുടെ കാലാവധിയും രാജ്യത്ത് സന്ദർശകരായി കഴിയുന്നവരുടെ വിസാ കാലവധിയും നീട്ടുമെന്ന് സൗദി പാസ്പോർട്ട് (ജവാസാത്ത്) അധികൃതർ ആവർത്തിച്ചു. ദോഹ ഹമദ് വിമാനത്താവളം പൂർണമായി അടക്കന്ന തരം നടപടികൾ സാഹചര്യത്തിനനുസരിച്ച് എടുക്കുമെന്ന് വ്യോമഗതാഗതവകുപ്പ് അറിയിച്ചു. രോഗബാധമൂലം അടച്ച വിവിധ കേന്ദ്രങ്ങളിലുള്ള വ്യാപാരസ്ഥാപനങ്ങളുടെ വാടക ഒഴിവാക്കും.
കുവൈത്തിൽ ഞായറാഴ്ച എട്ടുപേർക്ക് കൂടി സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 112 ആയി. ശനിയാഴ്ച സ്ഥിരീകരിച്ചവർ എല്ലാവരും കുവൈത്ത് പൗരന്മാരാണ്. ഭക്ഷണ സാധനങ്ങൾ ഒഴികെ വിൽക്കുന്ന കടകൾ ഞായറാഴ്ച മുതൽ അടപ്പിച്ചുതുടങ്ങി. ബാർബർ ഷോപ്പുകളും ലേഡീസ് സലൂണുകളും വസ്ത്ര, ഫാൻസി ഷോറൂമുകളും മൊബൈൽ ഷോപ്പുകളും അടപ്പിക്കുന്നുണ്ട്.
ബഹ്റൈനിൽ രണ്ടുപേർക്കുകൂടി സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 154 ആയി. ഞായറാഴ്ച വരെ 60 പേരെ സുഖം പ്രാപിച്ചതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്തു. ഒമാനിൽ രണ്ട് പേർക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു.
രോഗ വ്യാപനം നിയന്ത്രിക്കുന്നതിെൻറ ഭാഗമായി പള്ളികളിൽ പ്രാർഥനാ സമയം കുറക്കുന്നതടക്കം നിർദേശങ്ങൾ ദിവാൻ ഒാഫ് റോയൽ കോർട്ട് ഞായറാഴ്ച പുറത്തുവിട്ടു. സ്കൂളുകൾക്ക് ഞായറാഴ്ച മുതൽ ഒരുമാസത്തേക്ക് അവധി നൽകി. ടൂറിസ്റ്റ് വിസക്കും ക്രൂയിസ് കപ്പലുകൾക്കുമുള്ള ഒരു മാസത്തെ വിലക്കും പ്രാബല്യത്തിൽ വന്നു.
കപ്പലിലെ മലയാളികൾ സുരക്ഷിത കേന്ദ്രത്തിലേക്ക്
ഷാർജ: ഇറാനിൽ നിന്ന് മടങ്ങും വഴി ഷാർജ തീരത്ത് അകപ്പെട്ട മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുവാൻ ശ്രമം ആരംഭിച്ചു.
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ നങ്കൂരമിടാനുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന് ആറ് ദിവസമായി കപ്പലിൽ തുടരുന്ന തിരുവനന്തപുരം സ്വദേശി ഷിബു, പാലക്കാട് സ്വദേശി രജീഷ് മാണി, കോഴിക്കോട് സ്വദേശി പ്രകാശൻ എന്നിവരുൾപെടെയുള്ള 12 പേരെയാണ് സുരക്ഷിത സ്ഥാനങ്ങളലേക്ക് മാറ്റുന്നത്.
നടപടികൾ വേഗത്തിലാക്കാൻ ഇന്ത്യൻ നയതന്ത്രകാര്യാലയവുമായി കൂടിയാലോചന നടത്തിവരികയാണെന്ന് നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
