Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനെസ്​റ്റോ ‘ട്രോപി കൂൾ...

നെസ്​റ്റോ ‘ട്രോപി കൂൾ മാംഗോ ഡെസേർട്ട്​ ക്വീനായി സുബൈദ നൗഷാദ്​ അലി

text_fields
bookmark_border
നെസ്​റ്റോ ‘ട്രോപി കൂൾ മാംഗോ ഡെസേർട്ട്​ ക്വീനായി സുബൈദ നൗഷാദ്​ അലി
cancel
camera_alt

നെസ്​റ്റോ ‘ട്രോപി കൂൾ`മാംഗോ ഡെസേർട്ട്​ ക്വീൻ മത്സരത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ സുബൈദ നൗഷാദ്​ അലി, ഷമീന ആബിദ്​, ഷഹാന ഷെറിൻ എന്നിവർ വിധികർത്താക്കൾക്കും നെസ്​റ്റോ പ്രതിനിധികൾക്കുമൊപ്പം

ദുബൈ: രുചിയും ആഘോഷവും മേളിക്കുന്ന നെസ്​റ്റോ ‘ട്രോപി കൂളി`ന്‍റെ ആ​വേശകരമായ മാംഗോ ഡെസേർട്ട്​ ക്വീൻ മത്സരത്തിൽ റാണിപ്പട്ടം ചൂടി സുബൈദ നൗഷാദ്​ അലി. മാങ്ങ കൊണ്ടുള്ള രൂചിയൂറും പലഹാരങ്ങളൊരുക്കുന്ന മത്സരത്തിൽ ഷമീന ആബിദിനാണ്​​ രണ്ടാം സ്​ഥാനം. ഷഹാന ഷെറിൻ മൂന്നാമതെത്തി. ​

30ലേറെ രാജ്യങ്ങളിൽനിന്നുള്ള പഴവൈവിധ്യങ്ങളുടെ ശേഖരമൊരുക്കി, തെരഞ്ഞെടുത്ത നെസ്​റ്റോ ഹൈപ്പർമാർക്കറ്റുകളിൽ ജൂൺ 11 മുതൽ 21 വരെ നടക്കുന്ന ട്രോപിക്കൽ പഴങ്ങളുടെ ‘ട്രോപി കൂൾ’ ആഘോഷത്തിന്‍റെ ഭാഗമായാണ്​ മത്സരങ്ങൾ സംഘടിപ്പിച്ചത്​. ഗുണനിലവാരമുള്ള പഴങ്ങൾ, ആകർഷകമായ വിലയിൽ​ ഉപഭോക്​താക്കൾക്ക്​ ലഭ്യമാക്കുന്ന​ ‘ട്രോപി കൂളി’ൽ മാങ്ങയുടെ മാത്രം 20ലധികം ഇനങ്ങളുണ്ട്​​.

പഴങ്ങൾക്ക്​ പുറമെ, പഴം കൊണ്ടുള്ള വിഭവങ്ങളുടെയും ആഘോഷം ഒരുക്കിയിട്ടുള്ള​ ‘ട്രോപി കൂളി’ൽ മാംഗോ ഡെസേർട്ട്​ ക്യൂൻ മത്സരങ്ങൾ ഷാർജക്കു പുറമെ റാസൽഖൈമ, അൽഐൻ എന്നിവിടങ്ങളിലും​ നടക്കും​. ഷാർജയിൽ 200ഓളം പേർ രജിസ്റ്റർ ചെയ്തതിൽ തെരഞ്ഞെടുത്ത 20 പേരാണ്​ ഡെസേർട്ട്​ ക്വീൻ പട്ടത്തിനായി അന്തിമ മത്സരരംഗത്ത്​ ഉണ്ടായിരുന്നത്​. മാംഗോ ഡെസേർട്ട്​ ക്വീൻ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരിക്ക്​ 3,000 ദിർഹം കാഷ്​പ്രൈസാണ്​ സമ്മാനം ലഭിച്ചത്​. രണ്ടാം സ്​ഥാനത്തെത്തിയയാൾക്ക്​ വാഷിങ്​ മെഷീനും മൂന്നാം സ്ഥാനക്കാരിക്ക്​ മൈക്രോവേവ്​ ഓവനുമാണ്​ സമ്മാനം.

മത്സരത്തിൽ പ​​ങ്കെടുത്തവർക്കെല്ലാം ‘ട്രോപി കൂളി’ന്‍റെ വക തകർപ്പൻ സമ്മാനങ്ങളുണ്ടായിരുന്നു. നസ്​റുദ്ദീൻ (ചീഫ് ഹോസ്പിറ്റാലിറ്റി കൺസൾട്ടന്‍റ്​, ദി റെസ്റ്റോമാസ്റ്റർ), ശരത് സുധ (ഹൊറേക്ക ഹെഡ് ഷെഫ്), വിഷ്ണു പ്രസാദ് (ഷെഫ്​, ടേസ്റ്റിനോട്ട്സ്) എന്നിവരാണ്​ ജേതാക്കളെ തെരഞ്ഞെടുത്തത്​.

മുഹമ്മദ് ഹാഷിം (ഓപറേഷൻ മാനേജർ, നെസ്​റ്റോ ​ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്, ഷമീർ ഖാൻ (മിയാ മാൾ ജനറൽ മാനേജർ), എ.കെ. സജീർ (സെൻട്രൽ ബയർ, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്), ഒ. മുഹമ്മദ് റാഫി (സെൻട്രൽ ബയിങ്​ കോഓർഡിനേറ്റർ, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്), സി.എം. വാഹിദ് അവാസ് (സെൻട്രൽ ബയിങ്​ കോഓർഡിനേറ്റർ, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്), കെ. സജീർ (ഓപറേഷൻ കോഓർഡിനേറ്റർ, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്), ഷമീജ് ഷാ (സെൻട്രൽ ബയർ, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്) എന്നിവർ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Nesto's 'Tropical Cool Mango Dessert Queen' Zubayda Naushad Ali
Next Story