നെസ്റ്റോയുടെ ‘ഗ്രെയിൻ ഫിയസ്റ്റ’ക്ക് മിയ മാളിൽ തുടക്കം
text_fieldsനെസ്റ്റോ ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്ന ‘ഗ്രെയിൻ ഫിയസ്റ്റ’യുടെ ഉദ്ഘാടനം ഷാർജയിലെ മിയ മാളിൽ നെസ്റ്റോ അക്കൗണ്ട്സ് മാനേജർ കെ.പി.നിസാർ ഉദ്ഘാടനം നിർവഹിക്കുന്നു
ഷാർജ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാന്യങ്ങളുടെയും പയറുവർഗങ്ങളുടെയും വൈവിധ്യം ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിനായി നെസ്റ്റോ ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്ന ‘ഗ്രെയിൻ ഫിയസ്റ്റ’ക്ക് ഷാർജയിലെ നെസ്റ്റോ മിയ മാളിൽ ഗംഭീര തുടക്കമായി.
ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ രണ്ടുവരെ നടക്കുന്ന ഗ്രെയിൻ ഫിയസ്റ്റയുടെ ഭാഗമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധയിനം അരികൾ, ധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തും. വ്യത്യസ്ത ധാന്യങ്ങളുടെ പ്രത്യേകതകളും രുചിയും ഉപയോഗരീതികളും മനസ്സിലാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മിയ മാൾ ജി.എമ്മിന്‍റെയും എഫ്.എം.സി.ജി വിഭാഗത്തിലെ ബയേഴ്സിന്‍റെയും നേതൃത്വത്തിൽ നെസ്റ്റോ അക്കൗണ്ട്സ് മാനേജർ കെ.പി.നിസാർ മിയ മാളിൽ ഗ്രെയിൻ ഫിയസ്റ്റയുടെ ഉദ്ഘാടനം നിർവഹിച്ചു. നെസ്റ്റോ മാനേജ്‌മെന്‍റ് പ്രതിനിധികളും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
ഗ്രെയിൻ ഫിയസ്റ്റയുടെ ഭാഗമായി ആഗസ്റ്റ് 21ന് വൈകിട്ട് ആറുമണി മുതൽ നെസ്റ്റോ മദീന മാളിൽ പ്രത്യേക പരിപാടിയും റൈസ് എക്സിബിഷനും സംഘടിപ്പിക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധയിനം അരികൾ പ്രദർശിപ്പിക്കുന്നതിനൊപ്പം, പ്രമുഖ ഷെഫുമാരുടെ സാന്നിധ്യത്തിൽ അരികളുടെ പ്രത്യേകതകളും രുചിയും ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തും. പരിപാടിയിൽ ഷെഫുമാർ, ഇൻഫ്ലുവൻസർമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരും പങ്കെടുക്കും. ഉപഭോക്താക്കൾക്ക് വിവിധയിനം അരികൾ നേരിട്ട് കാണാനും അവയെക്കുറിച്ച് കൂടുതൽ അറിയാനും രുചിയറിയാനും അവസരമുണ്ടാകും.
സർപ്രൈസ് ഗിഫ്റ്റ് വിതരണമാണ് ഗ്രെയിൻ ഫിയസ്റ്റയുടെ മറ്റൊരു പ്രധാന ആകർഷണം. ഗ്രെയിൻ ഫിയസ്റ്റയുടെ ഭാഗമായി നെസ്റ്റോയുടെ വിവിധ യു.എ.ഇ ഔട്ട്‌ലെറ്റുകളിൽ ഉപഭോക്താക്കൾക്ക് സർപ്രൈസ് സമ്മാനങ്ങൾ നേടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ധാന്യങ്ങളും പയറുവർഗങ്ങളും വാങ്ങുന്ന അർഹരായ ഉപഭോക്താക്കളിൽ നിന്ന് വിജയികളെ റാൻഡം രീതിയിൽ തിരഞ്ഞെടുക്കുന്നതാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാന്യങ്ങളുടെ വൈവിധ്യവും രുചിയും ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം, ദൈനംദിന ഭക്ഷണത്തിൽ ധാന്യങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് ഗ്രെയിൻ ഫിയസ്റ്റയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

