Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനെസ്​റ്റോയുടെ ഫാഷൻ...

നെസ്​റ്റോയുടെ ഫാഷൻ മാഗസിൻ ‘ലുക്ക് ബുക്ക്’ പ്രകാശനം ചെയ്തു

text_fields
bookmark_border
നെസ്​റ്റോയുടെ ഫാഷൻ മാഗസിൻ ‘ലുക്ക് ബുക്ക്’ പ്രകാശനം ചെയ്തു
cancel

അജ്​മാൻ: വ്യത്യസ്തതകളുടെ പുതിയ ലോകം സൃഷ്ടിച്ച് ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് യു.എ.ഇയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്. കഴിഞ്ഞ ദിവസം നെസ്​റ്റോ സംഘടിപ്പിച്ച ലൈഫ്‌സ്റ്റൈൽ ട്രെൻഡ്‌സ് പ്രദർശനത്തിലും ഫാഷൻ ഷോകളിലും പ്രകടനമായത്​ വലിയ ജനപങ്കാളിത്തമാണ്​. പ്രമുഖ സെലിബ്രിറ്റി മോഡലുകൾ പങ്കെടുത്ത പ്രത്യേക പരിപാടിയിൽ നെസ്റ്റോയുടെ വരുംകാല ഫാഷൻ ട്രെൻഡുകൾ പരിചയപ്പെടുത്തുകയും ഉപഭോക്താക്കൾക്കായി പുതുമയാർന്ന ശൈലികൾ അവതരിപ്പിക്കുകയും ചെയ്തു.

പരിപാടിയുടെ പ്രധാന ആകർഷണമായ നെസ്റ്റോയുടെ ഏറ്റവും പുതിയ മാഗസിനായ ‘ലുക്ക് ബുക്ക്’ പ്രകാശനം ചെയ്തു. വരാനിരിക്കുന്ന സീസണുകളിലെ ട്രെൻഡുകൾ, സ്റ്റൈൽ ഗൈഡുകൾ, പ്രത്യേക ഓഫറുകൾ എന്നിവ ഉൾക്കൊള്ളുന്ന പ്രസിദ്ധീകരണം ഉപഭോക്താക്കൾക്ക് ഫാഷൻ ലോകത്തെ സമഗ്രമായ ദൃശ്യം നൽകും. നെസ്റ്റോയുടെ ലൈഫ്‌സ്റ്റൈൽ വിഭാഗത്തിന്‍റെ വളർച്ചയും ആധുനിക സമീപനവും ഇതിലൂടെ വ്യക്തമാണ്.

ഇതോടൊപ്പം, വിശുദ്ധ റമദാനിനെ സ്വാഗതം ചെയ്ത് എല്ലാ വിഭാഗം വസ്ത്രങ്ങൾക്കും ഫുട്ട് വെയറുകൾക്കും 50 ശതമാനം വരെ പ്രത്യേക ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുരുഷൻമാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള വൈവിധ്യമാർന്ന കളക്ഷനുകൾ മത്സരാധിഷ്ഠിത നിരക്കിൽ ലഭ്യമാക്കുന്നതിലൂടെ നെസ്റ്റോ വീണ്ടും ഉപഭോക്തൃ സൗഹൃദ ബ്രാൻഡായി തന്‍റെ സ്ഥാനമുറപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nestomagazinereleased
News Summary - Nesto's fashion magazine 'Look Book' released
Next Story