Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഘോഷവും ആവേശവും നിറഞ്ഞ് നെസ്റ്റോയുടെ ‘എന്നോണം നെസ്റ്റോണം’

text_fields
bookmark_border
ആഘോഷവും ആവേശവും നിറഞ്ഞ്   നെസ്റ്റോയുടെ ‘എന്നോണം നെസ്റ്റോണം’
cancel
camera_alt

എന്നോണം നെസ്റ്റോണം’ പരിപാടിയിൽ ‘മിസ്റ്റർ മാവേലി’ മത്സരത്തിൽ അണിനിരന്ന മാവേലിമാർ

ഷാർജ: വൈവിധ്യമാർന്ന ആഘോഷ പരിപാടികളുമായി നെസ്റ്റോ ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച ‘എന്നോണം നെസ്റ്റോണം’ ഓണാഘോഷങ്ങൾക്ക് ആവേശകരമായ സമാപനം. ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ ദിവസങ്ങളിലായി സംഘടിപ്പിച്ച കുട്ടിപ്പൂക്കളം, സൂപ്പർ ജോഡി, വടംവലി, മിസ്റ്റർ മാവേലി തുടങ്ങിയ മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു.

വിൽട്ടാവ, ഡെൻമോർ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച കുട്ടിപ്പൂക്കളം മത്സരത്തിൽ ലക്ഷ്മി പ്രിയ പ്രശാന്ത് ഒന്നാം സ്ഥാനവും, എലൈന റോസ് സിജോ രണ്ടാം സ്ഥാനവും, അന്നിക കെ. ബൈജു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ലൈഫ് സ്റ്റൈൽ ട്രെൻഡ്സ്, ട്രൈ ഇറ്റ് എന്നിവരുടെ സഹകരണത്തോടെ നടന്ന ‘സൂപ്പർ ജോഡി’ മത്സരത്തിൽ ബിബിൻ എബ്രഹാം–ജസ്റ്റിമോൾ ബേബി ജോഡി ഒന്നാം സ്ഥാനവും, ഷാനവാസ്–അൻസിയ ജോഡി രണ്ടാം സ്ഥാനവും, മുഹമ്മദ് സൈഫ്–ഫിസ ജോഡി മൂന്നാം സ്ഥാനവും നേടി.

മിയ മാൾ നെസ്റ്റോയിൽ നടന്ന സ്ത്രീകൾക്കായുള്ള വാശിയേറിയ ‘ഓണപ്പെൺപോര്’ വടംവലി മത്സരത്തിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഒന്നാം സ്ഥാനം നേടി. ലാസ്യ ക്വീൻ ടീം രണ്ടാം സ്ഥാനവും ഹെല ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പുരുഷന്മാർക്കായി സംഘടിപ്പിച്ച ‘മിസ്റ്റർ. മാവേലി’ മത്സരത്തിൽ ലിജിത് ഒന്നാം സ്ഥാനവും, സന്ദീപ് രണ്ടാം സ്ഥാനവും, പ്രേമൻ മൂന്നാം സ്ഥാനവും നേടി. ആഫ്രിക്കൻ വംശജനായ ഡെറിക് മത്സരത്തിലെ ശ്രദ്ധേയ സാന്നിധ്യമായി. സ്ത്രീകൾക്കായുള്ള ‘ഓണപ്പെൺപോര്’, പുരുഷന്മാർക്കായുള്ള ‘മിസ്റ്റർ മാവേലി’ എന്നീ മത്സരങ്ങൾക്ക് ഈസ്റ്റേൺ ആയിരുന്നു സ്പോൺസർ.കുട്ടികളെയും കുടുംബങ്ങളെയും ഒരുപോലെ ആഘോഷത്തിന്‍റെ ഭാഗമാക്കിയ വിവിധ പരിപാടികൾ നെസ്റ്റോയുടെ ഓണാഘോഷങ്ങൾക്ക് കൂടുതൽ നിറവും ആവേശവും പകർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nesto’s ‘Ennonam Nestonam’ Celebrates Onam with Joy and Excitement
Next Story