നെസ്റ്റോയുടെ നൂറാമത് ഔട്ട്ലെറ്റ് ഷാര്‍ജയിൽ തുറന്നു
text_fieldsനെസ്റ്റോയുടെ നൂറാമത് ഔട്ട്ലെറ്റ് ഷാര്‍ജ അല്‍ നഹ്ദയിലെ മിയ മാളില്‍ ഉദ്ഘാടനം ചെയ്തപ്പോൾ
ഷാര്‍ജ: നെസ്റ്റോ ഗ്രൂപ്പിന്റെ യു.എ.ഇയിലെ ഏറ്റവും വലിയ ഔട്ട്ലെറ്റ് ഷാര്‍ജ അല്‍ നഹ്ദയിലെ മിയ മാളില്‍ പ്രവര്‍ത്തനം തുടങ്ങി. വെസ്റ്റേണ്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ് ചെയര്മാന് കെ.പി. ബഷീര്‍, മാനേജിങ് ഡയറക്ടര്‍മാരായ, സിദ്ദീഖ് പാലൊള്ളതില്‍, കെ.പി. ജമാല്‍, ഡയറക്ടര്‍മാരായ നവാസ് ബഷീര്‍, നൗഫല്‍, കെ.പി. ആത്തിഫ്, ഫായിസ് ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ദെജം ഗ്രൂപ് ചെയര്മാന് അയാദ് ഹുസൈന് ഉൾപ്പെടെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ആറുലക്ഷം ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള ഗ്രൂപ്പിന്റെ നൂറാമത് ഔട്ട്ലെറ്റ് ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തമായ ഷോപ്പിങ് അനുഭവമാണ് സമ്മാനിക്കുന്നത്. ഷോപ്പിങ് സുഗമമാക്കാന്‍ 70 ചെക്ക്ഔട്ട് കൗണ്ടറുകളും വിശാലമായ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അഞ്ചു നിലകളിലായി അവശ്യസാധനങ്ങള്‍, ഫ്രഷ് ഫ്രോസണ്‍ ഫുഡ്, മത്സ്യം, മാംസം, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പലവ്യഞ്ജനം, റോസ്റ്ററി, ചോക്ലറ്റ്, ഹോട്ട്ഫുഡ്, ബേക്കറി, ലൈഫ്സ്റ്റൈല്‍ ഉൽപന്നങ്ങള്, ഫാഷന്‍, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങള്‍, സ്റ്റേഷനറി എന്നിങ്ങനെ ഒരുക്കിയിരിക്കുന്നു.
വ്യത്യസ്തമായ രീതിയില്‍ തയാറാക്കിയിട്ടുള്ള ഷോപ്പിങ് ഏരിയ, വൈവിധ്യമാര്‍ന്ന രുചികളോടുകൂടിയ ഫുഡ്കോര്‍ട്ട്, കുട്ടികള്‍ക്കായുള്ള കളിസ്ഥലം എന്നിവ മിയ മാളിന്റെ പ്രത്യേകതയാണ്.
നെസ്റ്റോയുടെ പുതിയ ഷോറൂമിൽ ഇന്ന് ഫായിസ് എത്തും
ഷാർജ അൽ നഹ്ദ മിയ മാളിൽ തുറന്ന നെസ്റ്റോയുടെ പുതിയ ഷോറൂമിൽ ഇന്ന് സൈക്കിൾ റൈഡർ ഫായിസ് അഷ്റഫ് എത്തും. ഇന്ത്യയിൽനിന്ന് ലോകം ചുറ്റാൻ സൈക്കിളുമായിറങ്ങിയ ഫായിസ് കഴിഞ്ഞ ദിവസമാണ് ഒമാനിൽനിന്ന് യു.എ.ഇയിൽ എത്തിയത്. 'മാധ്യമം' വാർത്ത ശ്രദ്ധയിൽപെട്ട യു.എ.ഇയിലെ 'ട്രാവൽ ആൻഡ് ലഗേജ് ആക്സസറീസ് കമ്പനിയായ പാരാജോണാണ് ഫായിസിന്റെ സൈക്കിൾ സ്പോൺസർ ചെയ്തിരിക്കുന്നത്. വൈകീട്ട് ആറിനാണ് ഫായിസ് നെസ്റ്റോയിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

