ഇ . അഹമ്മദ് ഫുട്ബാൾ: നെസ്റ്റോ ചാമ്പ്യന്മാർ
text_fieldsഷാർജ: ദുബൈ കെ.എം.സി.സി (കോട്ടക്കൽ മണ്ഡലം) പൊന്മള പഞ്ചായത്ത് സംഘടിപ്പിച്ച ഒന്നാമതു ഇ.അഹമ്മദ് മെമ്മോറിയൽ സെവൻസ് ഫുട് ബോൾ ടൂർണമെന്റ് ഷാർജ വണ്ടേഴ്സ് സ്പോർട്സ് ക്ലബ്ബിൽ നടന്നു. ഫൈനലിൽ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ടീം രണ്ടു ഗോളുകൾക്ക് എഫ്.സി സ്ട്രൈക്കേഴ്സ് ഷാർജയെ പരാജയപ്പെടുത്തി. അൽമർസ യു എഫ്.സി , മാഞ്ചസ്റ്റർ ഷിപ്പിങ് ദുബൈ ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനത്തെത്തി.മികച്ച കളിക്കാരനായ ആയി അലക്സ് നെസ്റ്റോയെയും , മികച്ച പ്രതിരോധനിരക്കാരനായി റഷീദ് സ്ട്രൈക്കേഴ്സ് ഷാർജയെയും, േഗാളിയായി ഫ്രാൻസിസ് നെസ്റ്റോയെയും തിരഞ്ഞെടുത്തു.
ടൂർണമെൻറിെൻറ ഉദ്ഘാടനം ഷാർജ കോടതി ഉന്നത ഉദ്യോഗസ്ഥൻ യാഹ്കൂബ് യുസഫിെൻറ സാനിധ്യത്തിൽ കോടതി ഉദ്യോഗസ്ഥൻ ആദിൽ മുഹമ്മദ് അഹ്മദ് നിർവഹിച്ചു. സലാം പാപ്പിനിശ്ശേരി , യാഹുമോൻ ഹാജി , മുസ്തഫ തിരൂർ,റിയാസ് മാണൂർ,പി. ടി. എം വെല്ലൂർ , ആർ.ശുകൂർ, ഉമ്മർ അവയിൽ , ഹംസ ഹാജി മാട്ടുമ്മൽ , നാസർ പൊന്നാനി , മുസ്തഫ വേങ്ങര തുടങ്ങിയവർ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.