Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈദ്​ ആഘോഷങ്ങളുടെ...

ഈദ്​ ആഘോഷങ്ങളുടെ മൂന്നുദിന വെടിക്കെട്ടുമായി നെസ്​റ്റോ; കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക ആഘോഷ പരിപാടികൾ

text_fields
bookmark_border
ഈദ്​ ആഘോഷങ്ങളുടെ മൂന്നുദിന വെടിക്കെട്ടുമായി നെസ്​റ്റോ; കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക ആഘോഷ പരിപാടികൾ
cancel

ദുബൈ: കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ യു.എ.ഇയിലെ ഉപഭോക്​തൃ സമൂഹത്തിന്​ ഇത്തവണ കിടിലൻ ഈദ്​ ആഘോഷങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്​ പ്രമുഖ ഹൈപ്പർ മാർക്കറ്റ്​ ശൃംഖലയായ നെസ്​റ്റോ ഗ്രൂപ്​. സംഗീത സന്ധ്യകൾ, ഫൺ പ്രോഗ്രാമുകൾ, സൗജന്യ ഫൺ റൈഡുകൾ തുടങ്ങി ഷോപ്പിങ്ങിനൊപ്പം ഗംഭീര ആഘോഷപരിപാടികളാണ്​ സന്ദർശകരെ കാത്തിരിക്കുന്നത്​​. മാർച്ച്​ 20 വെള്ളിയാഴ്ച മുതൽ 22 ഞായറാഴ്ച വരെ മൂന്നു ദിവസങ്ങൾ നീളുന്നതാണ്​ ആഘോഷ പരിപാടികൾ​.

ഷാർജ അൽ നഹ്​ദയിലെ മിയ മാൾ, അൽ താവൂനിലെ അൽ ഖാൻ/അറബ്​ മാൾ, അജ്​മാനിലെ മലീഹ/അൽ തല്ല, നാദൽ ഹമർ, റാക്​ മാൾ എന്നിവിടങ്ങളിലെ നെസ്​റ്റോ ഹൈപ്പർമാർക്കറ്റുകളാണ്​​ സംഗീതവും വിനോദവും നിരവധി ഫൺ പ്രോഗ്രാമുകളും ​സമന്വയിപ്പിച്ച ആഘോഷ പരിപാടികൾക്ക്​ വേദിയാവുക. ഗസൽ സംഗീതത്തിന്‍റെ മാസ്മകരികമായ ഈണങ്ങളുമായി ഈദ്​ മെഹഫിൽ, ഇശൽ തെങ്കണത്തിന്‍റെ താളങ്ങൾ ഓളം തീർക്കുന്ന ലൈവ്​ സംഗീത പരിപാടി, അതിശയിപ്പിക്കുന്ന നൃത്തചുവടുകളുമായി സൂഫി നൃത്തം, പരമ്പരാഗത ഗൾഫ്​ നാടോടി കലാ രൂപമായ ഖലീജി നൃത്തം എന്നിവയാണ്​ ഇത്തവണത്തെ പ്രത്യേകത. കൂടാതെ എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക്​ പ​​ങ്കെടുക്കാവുന്ന വിവിധ ഫൺ പ്രോഗ്രാമുകളുമായി സ്റ്റിൽറ്റ്​ വാക്കേഴ്​സും മാളുകളിൽ സന്ദർശകരെ വരവേൽക്കും.

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന പ്രകടനവുമായി മാജിക്​ ഷോയും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ​ങ്കെടുക്കാവുന്ന കരകൗശല, കല വർക്ക്​ഷോപ്പുകൾ തുടങ്ങിയവും ഇത്തവണത്തെ നെസ്​​റ്റോ ഷോപ്പിങ് സന്ദർശകർക്ക്​​ കിടിലൻ അനുഭവമാകും. കൂടാതെ ഇനാമുമായി കൈകോർത്ത്​ കുട്ടികൾക്ക്​ സൗജന്യ ഫൺ ടുഡെ റൈഡും​ ആസ്വദിക്കാനുള്ള അവസരമുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsEid Al Fitruae-gulf newsNesto GroupMarketingNews
News Summary - Nesto with three-day fireworks display for Eid celebrations
Next Story