Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനെ​സ്റ്റോ സൂ​പ്പ​ർ...

നെ​സ്റ്റോ സൂ​പ്പ​ർ ക​പ്പി​ന് ഇ​ന്ന്​ കി​ക്കോ​ഫ്; എ​ട്ടു ടീ​മു​ക​ൾ കൊ​മ്പു​കോ​ർ​ക്കും

text_fields
bookmark_border
നെ​സ്റ്റോ സൂ​പ്പ​ർ ക​പ്പി​ന് ഇ​ന്ന്​ കി​ക്കോ​ഫ്; എ​ട്ടു ടീ​മു​ക​ൾ കൊ​മ്പു​കോ​ർ​ക്കും
cancel

ഷാ​ർ​ജ: പ്ര​വാ​സി ക​ളി​പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കി വീ​ണ്ടും നെ​സ്റ്റോ സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് വി​സി​ൽ മു​ഴ​ങ്ങു​ന്നു. ആ​റാ​മ​ത് സീ​സ​ൺ, 13ന് ​ശ​നി​യാ​ഴ്ച ഷാ​ർ​ജ​യി​ലെ അ​ജ്മാ​ൻ-​ഉ​മ്മു​ൽ​ഖു​വൈ​ൻ റോ​ഡി​ലു​ള്ള അ​ൽ ഹം​റി​യ ക​ൾ​ച​റ​ൽ ആ​ൻ​ഡ്​ സ്പോ​ർ​ട്സ് ക്ല​ബ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്.

വൈ​കീ​ട്ട് ആ​റി​നാ​ണ് കി​ക്കോ​ഫ്. കേ​ര​ള എ​ക്സ്പാ​ക്ട്സ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നു​ കീ​ഴി​ലു​ള്ള പ്ര​മു​ഖ​രാ​യ ഏ​ഴു ടീ​മു​ക​ളെ കൂ​ടാ​തെ നെ​സ്റ്റോ ​ഗ്രൂ​പ്പി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ടീ​മാ​യ നെ​സ്റ്റോ എ​ഫ്.​സി​യും ടൂ​ർ​ണ​മെ​ന്‍റി​ൽ ബൂ​ട്ടു​കെ​ട്ടും.

സ​ക്സ​സ് പോ​യ​ന്‍റ്​ കോ​ള​ജ്, ഓ​വ​ർ​സീ​സ് ലൂ​ബ്രി​ക്ക​ന്‍റ്​​സ്, അ​ബ്രി​കോ ഫ്രൈ​റ്റ്, വോ​ൾ​​ഗ എ​ഫ്.​സി, ​ഗ്ലോ​ബ് ട്ര​ക്കേ​ഴ്സ്, എ​സ്സ ​ഗ്രൂ​പ്, ഫ്രാ​ൻ ​ഗ​ൾ​ഫ് അ​ഡ്വ​ക്കേ​റ്റ്സ് എ​ന്നി​വ​യാ​ണ് മ​റ്റു പ്ര​മു​ഖ ടീ​മു​ക​ൾ.

സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. കൂ​ടാ​തെ, കാ​ണി​ക​ൾ​ക്ക് വി​ല​യേ​റി​യ സ​മ്മാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നും റി​ഫ്ര​ഷ്മെ​ന്റ് സൗ​ക​ര്യ​ങ്ങ​ളും സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NestoSuper Cup
News Summary - Nesto Super Cup kick off today
Next Story