Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഘോഷപ്പൊലിമയിൽ നെസ്റ്റോയിൽ ‘എന്നോണം, നെസ്റ്റോണം’ തുടങ്ങി

text_fields
bookmark_border
ആഘോഷപ്പൊലിമയിൽ നെസ്റ്റോയിൽ ‘എന്നോണം, നെസ്റ്റോണം’ തുടങ്ങി
cancel

ദുബൈ: നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്‍റെ ഓണം 2026 ആഘോഷങ്ങൾക്ക് ആഗസ്റ്റ് 19ന് ഷാർജയിലെ മിയ മാളിലുള്ള നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ തുടക്കമായി. പരമ്പരാഗത കേരളീയ ഓണച്ചന്തയുടെ ഗൃഹാതുരത്വവും ആഘോഷങ്ങളുടെ പൊലിമയുമാണ് ‘എന്നോണം, നെസ്റ്റോണം’ എന്ന പേരിൽ യു.എ.ഇയിലെ ഉപഭോക്താക്കൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

കേരളത്തിന്‍റെ സമ്പന്നമായ പാരമ്പര്യവും ഓണത്തിന്‍റെ വർണാഭമായ തനിമയും അനുഭവദ്യേമാകുന്ന തരത്തിൽ ആഘോഷം കെങ്കേമമാക്കാനുള്ളതെല്ലാം ‘എന്നോണം, നെസ്റ്റോണ’ത്തിലുണ്ട്. നാട്ടിലെ ഓണാഘോഷം പകിട്ടുചോരാതെ പ്രവാസത്തിലും പകർത്താൻ നെസ്റ്റോയുടെ ആഘോഷം യു.എ.ഇയിലെ മലയാളികൾക്ക് അവസരമൊരുക്കുന്നു.

ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾസ് സെൻട്രൽ ബയർ പി. റഹൂഫ്, മിയ മാൾ നെസ്റ്റോ ജനറൽ മാനേജർ ഷമീർ ഖാൻ എന്നിവർ ചേർന്ന് ‘എന്നോണം, നെസ്റ്റോണം’ ഉദ്ഘാടനം നിർവഹിച്ചു. ചിൽഡ് ആൻഡ് ഡയറി കാറ്റഗറി മാനേജർ സുബ്ഹാൻ മുഹമ്മദ്, ഫ്രോസൺ ഫുഡ് കാറ്റഗറി മാനേജർ വി.പി. റംഷീദ്, മിയ മാൾ നെസ്റ്റോ ഫ്രെഷ് ഫുഡ് മാനേജർ മുൻഷീർ, ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾസ് സെൻട്രൽ ബയേഴ്സായ എം. സഫീർ, ഷമീജ് ഷാ, പി. സഫീർ, എ.കെ. സജീർ, എഫ്.എം.സി.ജി ഔട്ട്‌ലെറ്റ് ബയർ അഷ്കർ ഷാനവാസ്, ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾസ് ബയിങ് കോഓഡിനേറ്റർമാരായ വാഹിദ് അവാസ്, ഒ. റിഷ്മൽ എന്നിവരും സന്നിഹിതരായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nesto started with 'Ennonam, Nestonam'
Next Story