നെസ്റ്റോ സ്മാർട്ട് ലിവിങ് കാമ്പയിന് ഇന്ന് തുടക്കം
text_fieldsദുബൈ: ഒരു മാസം നീളുന്ന ‘സ്മാർട്ട് ലിവിങ്’ കാമ്പയിനുമായി പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ. ജൂലൈ 30 മുതൽ ആഗസ്റ്റ് 30 വരെ നീണ്ടുനിൽക്കുന്ന ഈ കാമ്പയിനിലൂടെ പ്രീമിയം ടെക്‌നോളജി ഉൽപന്നങ്ങൾ ആകർഷകമായ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ സ്മാർട്ട് ഗാഡ്ജറ്റുകൾ ഏറ്റവും കുറഞ്ഞ വിലയിൽ വിപണിയിലെത്തിക്കുകയാണ് ഇതിലൂടെ നെസ്റ്റോ ലക്ഷ്യമിടുന്നത്.
ഡി.എസ്.എൽ.ആർ കാമറകൾ, ട്രാവൽ ആൻഡ് ആക്ഷൻ ക്യാമറകൾ, പ്രീമിയം സ്പീക്കറുകൾ, പ്രീമിയം ഹെഡ്‌ഫോണുകൾ, എൽ.ഇ.ഡി ടിവികൾ, മറ്റ് ആധുനിക ഗാഡ്ജറ്റുകൾ തുടങ്ങി വൈവിധ്യമാർന്ന പ്രീമിയം ഉൽപന്നങ്ങൾ പ്രത്യേക ഓഫറുകളോടെ ലഭ്യമാകും. അജ്മാൻ മുശ്രിഫ്, ബുതീന, മുവൈല, ബുർജ് നഹാർ, അൽ നഹ്‌ദ ദുബൈ, നാദ് അൽ ഹമർ, ജെ.വി.സി, മിയാ മാൾ, മദീന മാൾ എന്നിവിടങ്ങളിലെ നെസ്റ്റോ ഔട്ട്‌ലെറ്റുകളിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്.
കാമ്പയിന്റെ ഭാഗമായി പ്രത്യേക വിനോദ, വിജ്ഞാന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നിന് നെസ്റ്റോ മിയാ മാളിൽ പ്രമുഖർ നയിക്കുന്ന ഫോട്ടോഗ്രാഫി ആൻഡ് വീഡിയോഗ്രാഫി വർക്ക്‌ഷോപ്പ്, അപൂർവങ്ങളായ വിന്റേജ് കാമറകളുടെ പ്രദർശനം, ഫോട്ടോ ബൂത്ത് എന്നിവയടക്കം നിരവധി പരിപാടികൾ നടക്കും. ആകർഷകമായ വിലക്കുറവിൽ പ്രീമിയം ടെക്‌നോളജി ഉൽപന്നങ്ങൾ സ്വന്തമാക്കാൻ അവസരം ലഭിക്കുന്നതിനൊപ്പം, സ്മാർട്ട് ടെക്നോളജിയെ പിന്തുടരുന്നവർക്കും ഗാഡ്ജറ്റ് പ്രേമികൾക്കും മികച്ച അനുഭവവും സമ്മാനിക്കുന്ന രീതിയിലാണ് നെസ്റ്റോ സ്മാർട്ട് ലിവിങ് കാമ്പയിന് കാമ്പയിൻ ക്രമീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

