Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെസ്റ്റോ ‘ഷട്ടർ സ്റ്റോറീസ്’ ഫോട്ടോഗ്രഫി-വിഡിയോഗ്രഫി വർക് ഷോപ്പ് ഇന്ന്

text_fields
bookmark_border
ഒപ്പം, വിന്റേജ് കാമറകളുടെ എക്സിബിഷനും പോർട്രെയ്‌റ്റ് ചലഞ്ചും
നെസ്റ്റോ ‘ഷട്ടർ സ്റ്റോറീസ്’ ഫോട്ടോഗ്രഫി-വിഡിയോഗ്രഫി വർക് ഷോപ്പ് ഇന്ന്
cancel

ഷാർജ: ഫോട്ടോഗ്രാഫിയെയും വീഡിയോഗ്രാഫിയെയും ഇഷ്ടപ്പെടുന്നവർക്കായി സർഗാത്മകതയുടെയും സാങ്കേതിക മികവിന്‍റെയും പുതുകാഴ്ചകളിലേക്ക് ഇന്ന് ‘ഷട്ടർ’ തുറക്കും. കണ്ടന്‍റ് ക്രിയേറ്റർമാർ ഉൾപ്പെടെയുള്ളവർക്കായി കഥകളുടെയും കാഴ്ചകളുടെയും ലോകം കൂടുതൽ തിളക്കവും വർണാഭവുമാക്കി മാറ്റാൻ പ്രമുഖ റീട്ടെയ്ൽ ശൃംഖലയായ നെസ്റ്റോ ഒരുക്കുന്ന ‘ഷട്ടർ സ്റ്റോറീസ്’ ഫോട്ടോഗ്രാഫി-വിഡിയോഗ്രഫി വർക്ക് ഷോപ്പ് ശനിയാഴ്ച ഷാർജയിലെ നെസ്റ്റോ മിയ മാളിൽ നടക്കും. വൈകുന്നേരം 6.30 നാണ് ‘ഷട്ടർ സ്റ്റോറീസി’ന് തുടക്കമാവുക.

ജൂലൈ 30 മുതൽ ആഗസ്റ്റ് 30 വരെ ഒരു മാസം നീളുന്ന ‘നെസ്റ്റോ സ്മാർട്ട് ലിവിങ്’ കാമ്പെയിന്റെ ഭാഗമായാണ് ക്രിയേറ്റർമാർക്കായി നെസ്റ്റോയുടെ സൗജന്യ വർക്ക്‌ഷോപ്പ്. അജ്മാൻ മുശ്രിഫ്, ബുതീന, മുവൈല, ബുർജ് നഹാർ, അൽ നഹ്‌ദ ദുബൈ, നാദ് അൽ ഹമർ, ജെ.വി.സി, മിയാ മാൾ, മദീന മാൾ എന്നിവിടങ്ങളിലെ നെസ്റ്റോ ഔട്ട്‌ലെറ്റുകളിലാണ് ‘സ്മാർട്ട് ലിവിങ്’ ഓഫറുകളുള്ളത്.

ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി മീഡിയ പ്രൊഡക്ഷൻ രംഗത്ത് രണ്ടുപതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള റാം മനോജ് നയിക്കുന്ന വർക്ക്‌ഷോപ്പിൽ കാമറകൾ, ലെൻസുകൾ, ലൈറ്റിങ്, ക്രിയേറ്റിവ് ഫോട്ടോഗ്രാഫി ടെക്നിക്കുകൾ എന്നിവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാം. തുടക്കക്കാർക്കായി ഫോട്ടോഗ്രാഫിയുടെയും വീഡിയോഗ്രാഫിയുടെയും ലോകത്തേക്ക് വഴികാട്ടുന്ന രീതിയിലാണ് വർക്ക്‌ഷോപ്പ് ക്രമീകരിച്ചിരിക്കുന്നത്.

അതോടൊപ്പം, കാലത്തിനൊപ്പം മാറിമറിയുന്ന കാഴ്ചാരീതികളുടെ ചരിത്രഗതികൾ കോർത്തിണക്കി ‘ദ ഇവല്യൂഷൻ ഓഫ് ഫോട്ടോഗ്രാഫി’ എന്ന പേരിൽ വിന്റേജ് കാമറകളുടെ എക്സിബിഷനും ഒരുക്കിയിട്ടുണ്ട്. ഫോട്ടോഗ്രാഫിയുടെ ഗൃഹാതുര സ്മരണകളുണർത്തുന്ന പഴയകാല കാമറകളുടെ ശേഖരം അടുത്തറിയുന്നതിനൊപ്പം, പുതുതലമുറയിലെ ക്രിയേറ്റർമാർക്ക് പ്രചോദനം കൂടിയാകും ഈ പ്രദർശനം.

‘പോർട്രെയ്‌റ്റ് ചലഞ്ച്’ ആണ് മറ്റൊരു പ്രധാന ആകർഷണം. ഇതിൽ പങ്കെടുത്ത് മികച്ച പോർട്രെയ്‌റ്റുകൾ എടുക്കാം. ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത് ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്ന ചിത്രങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങ ലഭിക്കും. നെസ്റ്റോയും ഇമാജിയോ ഫോട്ടോഗ്രാഫിയും സംയുക്തമായാണ് വിന്റേജ് കാമറ എക്സിബിഷനും പോർട്രെയ്‌റ്റ് ചലഞ്ചും ഒരുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nesto, Shutter Stories, Photography-Videography Workshop,
Next Story