നെസ്‌റ്റോ ഉമ്മുൽഖുവൈൻ ഹൈപ്പർമാർക്കറ്റ് തുറന്നു
text_fieldsനെസ്‌റ്റോ ഉമ്മുൽഖുവൈൻ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ഉമ്മുൽഖുവൈൻ കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ശൈഖ് മൻസൂർ ബിൻ ഇബ്രാഹിം അൽ മുഅല്ല നിർവഹിക്കുന്നു. വെസ്റ്റേൺ ഇന്‍റർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ കെ.പി. ജമാൽ എന്നിവർ സമീപം
ദുബൈ: യു.എ.ഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ നെസ്‌റ്റോയുടെ ഉമ്മുൽഖുവൈൻ ശാഖ പ്രവർത്തനം പുനഃരാരംഭിച്ചു. മൂന്നുവർഷത്തെ ഇടവേളക്കുശേഷമാണ് ബ്രാഞ്ച് വീണ്ടും തുറക്കുന്നത്. ഉമ്മുൽ ഖുവൈൻ കിങ് ഫൈസൽ റോഡിലെ നെസ്‌റ്റോ ഹൈപ്പർ മാർക്കറ്റാണ് ഇടവേളക്ക് ശേഷം വീണ്ടും ഉപഭോക്താക്കളെ വരവേൽക്കുന്നത്. ഹൈപ്പർമാർക്കറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ അറ്റകുറ്റപണിക്കായാണ് ബ്രാഞ്ച് അടച്ചിരുന്നത്. റീ ഓപ്പണിങ്ങിന്‍റെ ഭാഗമായി പ്രത്യേകം ഓഫറുകൾ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഉമ്മുൽഖുവൈൻ കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ശൈഖ് മൻസൂർ ബിൻ ഇബ്രാഹിം അൽ മുഅല്ലയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഉമ്മുൽഖുവൈൻ മുനിസിപ്പാലിറ്റീസ് ഡയറക്ടർ ജനറൽ അഹ്മദ് അൽ നജ്ജാർ, ഉമ്മുൽഖുവൈൻ ഇൻഡസ്ട്രിയൽ അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ സെയ്ഫ് ഇബ്രാഹിം അൽ അലി, വെസ്റ്റേൺ ഇന്‍റർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ കെ.പി. ജമാൽ എന്നിവർ സന്നിഹിതരായിരുന്നു.
ഉമ്മുൽ ഖുവൈനിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ വർഷങ്ങളോളം നിത്യോപയോഗ സാധനങ്ങൾക്കും മറ്റും ആശ്രയിച്ചിരുന്നത് ഈ ഹൈപ്പർമാർക്കറ്റിനെയായിരുന്നു. ഗ്രോസറി, ഗാർമെന്റ്സ്, ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ് തുടങ്ങി വിവിധ ഡിപാർട്മെന്റുകളിലായി വിപുലമായ ഔട്ലെറ്റാണ് ഉമ്മുൽഖുവൈനിൽ ഒരുക്കിയിട്ടുള്ളത്. ഇടവേളക്കുശേഷം നെസ്റ്റോ വീണ്ടും തുറന്നുപ്രവർത്തിക്കുന്നതിൽ ഉപഭോക്താക്കൾ ആഹ്ലാദം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

