Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനെസ്റ്റോ സ്മാർട്ട്...

നെസ്റ്റോ സ്മാർട്ട് ലിവിങ്​ കാമ്പയിന് തുടക്കമായി

text_fields
bookmark_border
നെസ്റ്റോ സ്മാർട്ട് ലിവിങ്​ കാമ്പയിന് തുടക്കമായി
cancel
camera_alt

‘സ്മാർട്ട് ലിവിങ്​’ കാമ്പയിന്‍റെ ഭാഗമായുള്ള ഫ്ലയറുകൾ നെസ്​റ്റോ അധികൃതർ പുറത്തിറക്കുന്നു

ദുബൈ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോയിൽ ജൂലൈ 30 മുതൽ ആഗസ്റ്റ് 30 വരെ ഒരു മാസം നീളുന്ന ‘സ്മാർട്ട് ലിവിങ്​’ കാമ്പയിന്​ തുടക്കമായി. ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ പ്രീമിയം ടെക്‌നോളജി ഉൽപന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ വിപണിയിലെത്തിക്കുകയാണ് ഈ കാമ്പയിനിലൂടെ നെസ്റ്റോ ലക്ഷ്യമിടുന്നത്.

ഡി.എസ്.എൽ.ആർ കാമറകൾ, ട്രാവൽ ആൻഡ്​ ആക്ഷൻ ക്യാമറകൾ, പ്രീമിയം സ്പീക്കറുകൾ, പ്രീമിയം ഹെഡ്‌ഫോണുകൾ, എൽ.ഇ.ഡി ടിവികൾ, മറ്റ് ആധുനിക ഗാഡ്ജറ്റുകൾ തുടങ്ങി യ പ്രീമിയം ഉൽപന്നങ്ങൾ പ്രത്യേക ഓഫറുകളോടെ ലഭ്യമാകും. അജ്മാൻ മുശ്​രിഫ്, ബുതീന, മുവൈല, ബുർജ് നഹാർ, അൽ നഹ്‌ദ ദുബൈ, നാദ് അൽ ഹമർ, ജെ.വി.സി, മിയാ മാൾ, മദീന മാൾ എന്നിവിടങ്ങളിലെ നെസ്റ്റോ ഔട്ട്‌ലെറ്റുകളിലാണ് ഈ ഓഫറുകളുള്ളത്​.

സ്​മാർട്ട്​ ടെക്​നോളജിയെ പിന്തുടരുന്നവർക്കും ഗാഡ്ജറ്റ്​ പ്രേമികൾക്കും മികച്ച അനുഭവം സമ്മാനിക്കുന്ന രീതിയിലാണ് നെസ്റ്റോ സ്മാർട്ട് ലിവിങ്​ കാമ്പയിൻ ക്രമീകരിച്ചിരിക്കുന്നത്. കാമ്പയിന്റെ ഭാഗമായി പ്രത്യേക വിനോദ, വിജ്ഞാന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് ഒന്നിന് നെസ്റ്റോ മിയാ മാളിൽ പ്രമുഖർ നയിക്കുന്ന ഫോട്ടോഗ്രാഫി ആൻഡ്​ വീഡിയോഗ്രാഫി വർക്ക്‌ഷോപ്പും വിന്റേജ് കാമറകളുടെ പ്രദർശനവും നടന്നിരുന്നു.

ഷഹീം മുത്തലിബ് (ഡിപാർട്​മെന്റ് ഹെഡ്), യാസർ (ഇലക്ട്രോണിക്സ് ഡിപാർട്​മെന്റ് ബയർ), അൻവർ (ഇലക്ട്രോണിക്സ് ഡിപാർട്​മെന്റ് ബയർ), ആഷിഖ് (ഇലക്ട്രോണിക്സ് ഡിപാർട്​മെന്റ് ബയർ), ഷമീർ (നെസ്റ്റോ ജനറൽ മാനേജർ), ഷറഫുദ്ദീൻ (ഡിപാർട്​മെന്റ് മാനേജർ) എന്നിവർ കാമ്പയിന്‍റെ ഭാഗമായുള്ള പ്രത്യേക ഫ്ലയറുകൾ പുറത്തിറക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubainestoUAE
News Summary - നെസ്റ്റോ സ്മാർട്ട് ലിവിങ്​ കാമ്പയിന് തുടക്കമായി
Next Story