Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമ്മു ദേരയിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് തുറന്നു

text_fields
bookmark_border
നെസ്റ്റോയുടെ 151ാമത് ഔട്ട്‌ലെറ്റാണ് ഉമ്മു ദേരയിൽ തിങ്കളാഴ്ച പ്രവർത്തനമാരംഭിച്ചത്
ഉമ്മു ദേരയിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് തുറന്നു
cancel
camera_alt

നെസ്​റ്റോ ഹൈപ്പർമാർക്കറ്റിന്‍റെ 151ാമത് ഔട്ട്‌ലെറ്റ്​​ ഉമ്മു ദേരയിലെ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡിൽ നെസ്​റ്റോ ഗ്രൂപ്​

ചെയർമാൻ കെ.പി. ബഷീർ ഉദ്​ഘാടനം ചെയ്യുന്നു

ഉമ്മു ദേര (ഉമ്മുൽ ഖുവൈൻ): ഉമ്മു ദേരക്ക് ഇനി നെസ്റ്റോയുടെ അലങ്കാരം. വിലക്കുറവും ഗുണനിലവാരവും കൊണ്ട് ഉപഭോക്താക്കളുടെ മനസ്സു കീഴടക്കിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്‍റെ പുതിയ ഷോറൂം ഉമ്മുൽ ഖുവൈനിൽ പ്രവർത്തനമാരംഭിച്ചു.

ഉമ്മുൽ ഖുവൈനിൽ ഔട്ലെറ്റ് തുടങ്ങണമെന്ന ഉപഭോക്താക്കളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് നെസ്റ്റോ ഹൈപ്പർമാർക്കറ്റ് തുറന്നു പ്രവർത്തിച്ചത്. ഉപഭോക്താക്കൾക്ക് വേണ്ടതെല്ലാം വിലക്കുറവിന്‍റെ ആഘോഷങ്ങളോടെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന നെസ്റ്റോയുടെ 151-ാമത് ഔട്ട്‌ലെറ്റാണ് ഉമ്മു ദേരയിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് തുറന്നു പ്രവർത്തനമാരംഭിച്ചത്.

പ്രൗഢഗംഭീരമായ ചടങ്ങിൽ നെസ്റ്റോ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ പുതിയ ഷോറൂമിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. യു.എ.ഇയിലെ പ്രമുഖരായ മുഅ്തസ് റശാദ് അലി സിനാൻ, റശാദ് അലി മുഹമ്മദ് സിനാൻ, മാനേജിങ് ഡയറക്ടർ കെ.പി. ജമാൽ, ഡയറക്ടർ കെ.പി. ആതിഫ് എന്നിവർക്കൊപ്പം പബ്ലിക് റിലേഷൻസ് മേധാവി മുദഫ്ഫർ അഹമ്മദ് അൽസറൂനി, പ്രോജക്ട് ഹെഡ് സന്ദീപ് രാജഗോപാൽ എന്നിവരും മറ്റ് പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഉപഭോക്താക്കൾക്കായി അത്യാധുനിക സൗകര്യങ്ങളോടെയും വിപുലമായ ശേഖരത്തോടെയുമാണ് പുതിയ ഔട്ട്‌ലെറ്റ് ഉമ്മുൽ ഖുവൈനിൽ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷമായ നിരവധി ഓഫറുകളും ഉപഭോക്താക്കൾക്കായി നെസ്റ്റോ പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nesto Hypermarket opens in Umm Dera
Next Story